x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ല്ലു​സം​ഭ​ര​ണ​ത്തി​നു ന​ട​പ​ടി​ക​ളി​ല്ല; നെ​ല്ലി​ന്‍റെ വി​ല​യും പ്ര​ഖ്യാ​പി​ച്ചി​ല്ല

ജോ​ജി തോ​മ​സ്
Published: September 24, 2026 03:28 AM IST | Updated: September 24, 2026 03:28 AM IST

കൈ​പ്പ​ഞ്ചേ​രി ഇ​ടി​യ​മ്പൊ​റ്റ മു​ര​ളീ​ധ​ര​ന്‍റെ ക​ള​പ്പു​ര​യി​ൽ ശേ​ഖ​രി​ച്ച നെ​ല്ല് ഉ​ണ​ക്കി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ.

നെ​ന്മാ​റ: ഒ​ന്നാം​വി​ള കൊ​യ്ത്ത് ആ​രം​ഭി​ച്ചി​ട്ടും നെ​ല്ലു​സം​ഭ​ര​ണ​ത്തി​ന് സ​ർ​ക്കാ​ർ- സ​പ്ലൈ​കോ ത​ല​ത്തി​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​ത്ത​തി​ൽ ക​ർ​ഷ​ക​ർ​ക്ക് ആ​ശ​ങ്ക. മി​ല്ലു​ക​ളു​മാ​യി ഇ​തു​വ​രെ ക​രാ​ർ ഒ​പ്പി​ട്ടി​ട്ടി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, നെ​ല്ലി​ന്‍റെ സം​ഭ​ര​ണ​വി​ല​യും പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. കൊ​യ്ത്ത് വ്യാ​പ​ക​മാ​കു​ന്ന​തി​നു​മു​മ്പ് സം​ഭ​ര​ണ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ കൊ​യ്തെ​ടു​ത്ത നെ​ല്ല് ക​ർ​ഷ​ക​ർ​ക്ക് വീ​ടു​ക​ളി​ലും ക​ള​ങ്ങ​ളി​ലും സൂ​ക്ഷി​ക്കേ​ണ്ടി​വ​രു​മെ​ന്ന ആ​ശ​ങ്ക​യും ശ​ക്ത​മാ​ണ്.

ക​ണി​മം​ഗ​ലം പാ​ട​ശേ​ഖ​ര​ത്തി​ൽ മു​ഞ്ഞ​ബാ​ധ രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് ര​ണ്ടാ​ഴ്ച മു​മ്പു​ത​ന്നെ ചി​ല ക​ർ​ഷ​ക​ർ നെ​ല്ല് കൊ​യ്തെ​ടു​ത്തി​രു​ന്നു. മു​ഞ്ഞ​ബാ​ധ വ്യാ​പി​ച്ച​തോ​ടെ വി​ള​വി​നെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു ക​ർ​ഷ​ക​ർ. ക​ണി​മം​ഗ​ലം, തോ​ണി​പ്പാ​ടം, നാ​യ്ക്ക​രു​പാ​ടം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​യി നൂ​റോ​ളം ഏ​ക്ക​റി​ൽ കൃ​ഷി​യു​ള്ള കൈ​പ്പ​ഞ്ചേ​രി ഇ​ടി​യ​മ്പൊ​റ്റ​യി​ലെ മു​ര​ളീ​ധ​ര​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ഷ​ക​രാ​ണ് നേ​ര​ത്തെ കൊ​യ്ത്തി​ന് നി​ർ​ബ​ന്ധി​ത​രാ​യ​ത്.

കൊ​യ്തെ​ടു​ത്ത നെ​ല്ല് വൃ​ത്തി​യാ​ക്കി വെ​യി​ല​ത്തി​ട്ട് ഉ​ണ​ക്കു​ന്ന ജോ​ലി​ക​ൾ ഇ​പ്പോ​ൾ ന​ട​ക്കു​ക​യാ​ണ്. ഇ​തി​നാ​യി ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ്ത്രീ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ നെ​ല്ലു​സം​ഭ​രി​ക്കാ​ൻ സ​ർ​ക്കാ​ർ സം​വി​ധാ​ന​മൊ​രു​ങ്ങാ​ത്ത​ത് അ​ധി​ക സാ​മ്പ​ത്തി​ക​ബാ​ധ്യ​ത​യും പ്ര​തി​സ​ന്ധി​യും സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക.
പ്ര​ഖ്യാ​പ​നം വൈ​കു​ന്നു

നെ​ല്ലു​സം​ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് മി​ൽ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ൾ വൈ​കു​ക​യാ​ണ്. ധ​ന​വ​കു​പ്പി​ന്‍റെ​കൂ​ടി ഇ​ട​പെ​ട​ലോ​ടെ മാ​ത്ര​മേ മി​ല്ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​നാ​കൂ എ​ന്ന നി​ല​പാ​ടാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​രു​ടേ​ത്.

സം​ഭ​ര​ണ​വി​ല സം​ബ​ന്ധി​ച്ച് മ​ന്ത്രി​ത​ല കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്കു​ശേ​ഷ​മാ​ണ് അ​ന്തി​മ​തീ​രു​മാ​നം ഉ​ണ്ടാ​കേ​ണ്ട​ത്. കേ​ന്ദ്ര സ​ർ​ക്കാ​ർ നെ​ല്ലി​ന്‍റെ താ​ങ്ങു​വി​ല കി​ലോ​യ്ക്ക് 72 പൈ​സ വ​ർ​ധി​പ്പി​ച്ച് 24.41 രൂ​പ​യാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നു​പു​റ​മേ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്രോ​ത്സാ​ഹ​ന​വി​ഹി​തം കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി സം​സ്ഥാ​ന സം​ഭ​ര​ണ​വി​ല പ്ര​ഖ്യാ​പി​ക്കേ​ണ്ട​തു​ണ്ട്. നി​ല​വി​ൽ സം​സ്ഥാ​ന വി​ഹി​ത​മാ​യി കി​ലോ​യ്ക്ക് 6.31 രൂ​പ​യാ​ണ് ല​ഭി​ക്കു​ന്ന​ത്. നെ​ല്ലെ​ടു​പ്പ് ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പു​ത​ന്ന സം​ഭ​ര​ണ​വി​ല പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

മി​ല്ലു​ക​ൾ​ക്ക് കു​ടി​ശി​ക 63 കോ​ടി

നെ​ല്ലു​സം​ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഔ​ട്ട് ടേ​ൺ റേ​ഷ്യോ ഇ​ന​ത്തി​ൽ മു​ൻ​കാ​ല​ത്തെ 63 കോ​ടി രൂ​പ​യോ​ളം കു​ടി​ശി​ക മി​ല്ലു​ക​ൾ​ക്ക് ന​ൽ​കാ​നു​ണ്ടെ​ന്നാ​ണ് വി​വ​രം.

കു​ടി​ശി​ക തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​പ്ലൈ​കോ ധ​ന​വ​കു​പ്പി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തി​ലും തീ​രു​മാ​നം വൈ​കു​ക​യാ​ണ്.
കു​ടി​ശി​ക തു​ക ല​ഭി​ച്ചാ​ൽ മി​ല്ലു​ക​ൾ ക​രാ​റി​ൽ ഏ​ർ​പ്പെ​ടാ​ൻ ത​യാ​റാ​കു​മെ​ന്നാ​ണ് സ​പ്ലൈ​കോ​യു​ടെ വി​ല​യി​രു​ത്ത​ൽ. എ​ന്നാ​ൽ ധ​ന​വ​കു​പ്പി​ൽ​നി​ന്നു​ള്ള ന​ട​പ​ടി വൈ​കു​ന്ന​ത് നെ​ല്ലു​സം​ഭ​ര​ണ ന​ട​പ​ടി​ക​ളെ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​ക്കു​ന്നു​ണ്ട്.

ജി​ല്ല​യി​ൽ ഈ ​മാ​സം അ​വ​സാ​ന്തോ​ടെ ഒ​ന്നാം​വി​ള നെ​ല്ലി​ന്‍റെ കൊ​യ്ത്ത് കൂ​ടു​ത​ൽ സ​ജീ​വ​മാ​കും. അ​തി​ന് മു​മ്പാ​യി മി​ല്ലു​ക​ളു​മാ​യി ധാ​ര​ണ​യി​ലെ​ത്തി ക​രാ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​ണ്ട്.

Tags : NattuVishesham DistrictNews

Recent News

Corehub Up