x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്തി​ൽ ജീ​വ​ന​ക്കാ​രി​ല്ല; നാ​ലു കോ​ടി​യോ​ളം ലാ​പ്സാ​കും


Published: February 14, 2026 01:26 AM IST | Updated: February 14, 2026 01:26 AM IST

ച​പ്പാ​ര​പ്പ​വ് പ​ഞ്ചാ​യ​ത്തി​ലെ ബാ​ല​പു​രം-ഉ​ടും​മ്പുംചീ​ത്ത റോ​ഡ് ത​ക​ർ​ന്ന നി​ല​യി​ൽ.

ച​പ്പാ​ര​പ്പ​ട​വ്: ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്തി​ൽ ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തി​നാ​ൽ കോ​ടി​ക​ൾ ലാ​പ്സാ​കു​ന്നു.

പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ഒ​ന്ന​ര​മാ​സം മാ​ത്രം മു​ന്നി​ലു​ള്ള​പ്പോ​ഴാ​ണ് ജീ​വ​ന​ക്കാ​രി​ല്ലാ​തെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം താ​ളം തെ​റ്റു​ന്ന​ത്. നാ​ലു കോ​ടി​യോ​ളം രൂ​പ ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്തി​ന് ന​ഷ്ട​പ്പെ​ടും.

നി​ല​വി​ൽ ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ലു​ള്ള എ​ഇയ്​ക്കാ​ണ് ച​പ്പാ​ര​പ്പ​ട​വി​ൽ ര​ണ്ടുദി​വ​സം ചാ​ർ​ജ് ഉ​ള്ള​ത്. അ​ദ്ദേ​ഹ​ത്തി​ന് കു​ടും​ബ​ശ്രീ​യു​ടെ ഇ​ല​ക്‌ഷ​ൻ ചാ​ർ​ജ്കൂ​ടി ന​ൽ​കി​യ​തി​നാ​ൽ മ​റ്റൊ​ന്നും ശ്ര​ദ്ധി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. പ​ദ്ധ​തി​ക​ൾ ടെ​ൻ​ഡ​ർ ന​ട​പ​ടി​പോ​ലും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടി​ല്ല.
നി​ല​വി​ലു​ള്ള ഓ​വ​ർ​സി​യ​ർ​ക്കും ഇ​ല​ക്ഷ​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ചാ​ർ​ജു​ക​ൾ ന​ൽ​കി​യ​തി​നാ​ൽ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് തി​രി​ഞ്ഞു​നോ​ക്കാ​ൻ പോ​ലും ക​ഴി​യു​ന്നി​ല്ല. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ഭാ​വം മൂ​ലം ടി​എ​സ് കി​ട്ടി​യി​ട്ടി​ല്ല.

പ​ഞ്ചാ​യ​ത്തി​ന്‍റെ പൊ​തു​മ​രാ​മ​ത്ത് ഫ​ണ്ട് വി​നി​യോ​ഗം നി​ല​വി​ൽ അഞ്ചു ശതമാനം മാ​ത്ര​മാ​ണ്. എ​ന്നാ​ൽ, കൃ​ഷി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പു​ക​ൾ 100 ശചമാനം ഫ​ണ്ട് ചെ​ല​വ​ഴി​ച്ചു ക​ഴി​ഞ്ഞു.

പ​ഞ്ചാ​യ​ത്തി​ലെ ഒ​ട്ടു​മി​ക്ക ഗ്രാ​മീ​ണ റോ​ഡു​ക​ളും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ യാ​ത്രാ​ യോ​ഗ്യ​മ​ല്ലാ​താ​യി​രി​ക്കു​ക​യാ​ണ്. ഫ​ണ്ടു​ക​ൾ ഉ​ണ്ടാ​യി​ട്ടും അ​ത് വി​നി​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ആ​ശ​ങ്ക​യി​ലാ​ണ്.

Tags : Chapparapadava nattuvishesham local news

Recent News

Corehub Up