കൂരാച്ചുണ്ട്: നവീകരണ പ്രവൃത്തി നടത്തിയ എരപ്പാൻതോട് - കൂരാച്ചുണ്ട് റോഡിൽ അപകടകരമായ രീതിയിൽ താഴ്ചയുള്ള ഭാഗത്ത് റോഡരികിൽ മെറ്റൽ ക്രാഷ് ബാരിയർ സ്ഥാപിക്കണമെന്ന് ആവശ്യമുയരുന്നു.
നവീകരണ പ്രവർത്തി പൂർത്തീകരിച്ച പതിയിൽ മേഖലയിലാണ് റോഡിന്റെ ഒരുഭാഗത്ത് ഗർത്തമുള്ളത്. ഈ ഭാഗം ചെറിയ വളവോടുകൂടിയതുമാണ്. ടാറിംഗിന്റെ അരികുമുതൽ താഴ്ചയായതിനാൽ അപകടസാധ്യത കൂടുതലാണ്. ഒട്ടനവധി ബസുകൾ ഉൾപ്പെടെ അനുദിനം നൂറുകണക്കിന് വാഹനങ്ങൾ ഓടുന്ന തിരക്കേറിയ റോഡാണിത്. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് അപകട മേഖലയിൽ സുരക്ഷാ സംവിധാനം ഒരുക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
Tags : nattu vishesham No safety fence