x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ക​ർ​ന്ന റോ​ഡി​ൽ ടാ​റിം​ഗ്‌ ന​ട​ത്തുന്നില്ല; യാ​ത്ര ദു​ഷ്ക​രം


Published: June 4, 2026 05:31 AM IST | Updated: June 4, 2026 05:31 AM IST

പ​യ്യോ​ളി ജം​ഗ്ഷ​നി​ലെ ത​ക​ർ​ന്ന റോ​ഡി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ഇ​ഴ​ഞ്ഞുനീ​ങ്ങു​ന്നു.

പ​യ്യോ​ളി: മാ​സ​ങ്ങ​ളാ​യി ത​ക​ർ​ന്ന റോ​ഡി​ൽ ടാ​റിം​ഗ്‌ ന​ട​ത്താ​ത്ത​ത് യാ​ത്ര ദു​ഷ്ക​ര​മാ​ക്കു​ന്നു.
പ​യ്യോ​ളി ജം​ഗ്ഷ​നി​ലെ ബീ​ച്ച് റോ​ഡി​ൽ നി​ന്ന് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്തെ റോ​ഡാ​ണ് ത​ക​ർ​ന്ന​ത്. താ​ത്​ക്കാ​ലി​ക​മാ​യി നി​ർ​മി​ച്ച ഈ ​റോ​ഡി​ൽ സാ​ധാ​ര​ണ രീ​തി​യി​ലു​ള്ള ടാ​റിം​ഗ്‌ പോ​ലും ഇ​തു​വ​രെ ന​ട​ത്തി​യി​ട്ടി​ല്ല. മ​ഴ രൂ​ക്ഷ​മാ​വു​ക​യും ക​ല്ലു​ക​ൾ ഉ​യ​ർ​ന്നു നി​ൽ​ക്കു​ക​യും ചെ​യ്യു​ന്ന​ത് കാ​ര​ണം കാ​ൽ​ന​ട​യാ​ത്ര പോ​ലും ദു​ഷ്ക​ര​മാ​ണ്.

ബീ​ച്ച് റോ​ഡി​ലെ ഗേ​റ്റ് തു​റ​ന്ന് വാ​ഹ​ന​ങ്ങ​ൾ നീ​ണ്ട​നി​ര​യാ​യി വ​രു​മ്പോ​ൾ കു​ഴി​വെ​ട്ടി​ച്ച് മാ​റി​പ്പോ​കു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്ക് സാ​ധ്യ​ത​യു​ണ്ട്. ക​ഷ്ടി​ച്ച് 100 മീ​റ്റ​ർ മാ​ത്രം നീ​ള​മു​ള്ള ഈ ​ഭാ​ഗം ശ​രി​യാ​യ രീ​തി​യി​ൽ ടാ​ർ ചെ​യ്താ​ൽ തീ​രു​ന്ന പ്ര​ശ്ന​മേ ഉ​ള്ളൂ. ഇ​ക്കാ​ര്യം പ​ല​ത​വ​ണ വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും നി​ർ​മാ​ണ ക​രാ​ർ ക​മ്പ​നി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഫ​ലം ഉ​ണ്ടാ​യി​ല്ല.

മ​ഴ​ക്കാ​ല​മാ​യ​തോ​ടെ പ്ര​വ​ർ​ത്തി നീ​ണ്ടു​പോ​കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ. ഈ ​ഭാ​ഗ​ത്ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യ റോ​ഡു ക​ട​ക്കാ​ൻ ആ​വ​ശ്യ​മാ​യ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്.

 

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up