x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ഇ​നി നി​ല​ന്പൂ​ർ ലോ​ക​മ​റി​യ​ട്ടെ’ ടൂ​റി​സം കോ​ണ്‍​ക്ലേ​വി​ന് തു​ട​ക്കം


Published: January 7, 2026 06:18 AM IST | Updated: January 7, 2026 06:18 AM IST

നി​ല​ന്പൂ​ർ: അ​റി​യാ​നും ആ​സ്വ​ദി​ക്കാ​നും അ​വ​സ​ര​മൊ​രു​ക്കി നി​ല​ന്പൂ​രി​ൽ ടൂ​റി​സം കോ​ണ്‍​ക്ലേ​വി​ന് തു​ട​ക്കം. ക​രി​ന്പു​ഴ​യി​ലെ കെഎ​ഫ്ആ​ർ​ഐ പ​രി​സ​ര​ത്താ​ണ് "ഇ​നി നി​ല​ന്പൂ​ർ ലോ​ക​മ​റി​യ​ട്ടെ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ കോ​ണ്‍​ക്ലേ​വി​ന് വ​ർ​ണാ​ഭ​മാ​യ തു​ട​ക്ക​മാ​യ​ത്. ആ​ദ്യ​ദി​ന സ​മ്മേ​ള​നം നി​ല​ന്പൂ​ർ ടൂ​റി​സം ഫെ​സ്റ്റ് ചെ​യ​ർ​മാ​ൻ പി.​വി.​ അ​ബ്ദു​ൾ വ​ഹാ​ബ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ല​ന്പൂ​രി​നെ കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും അ​ട​യാ​ള​പ്പെ​ടു​ത്താ​നു​ള്ള അ​വ​സ​ര​മാ​ണി​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ല​ന്പൂ​രി​ന്‍റെ സ​മ​ഗ്ര ടൂ​റി​സം വി​ക​സ​ന​ത്തി​നാ​യി ടാ​റ്റാ ക​ണ്‍​സ​ൾ​ട്ട​ൻ​സി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി 2013-14 കാ​ല​ത്ത് ത​ന്നെ ഡി​പി​ആ​ർ ത​യാ​റാ​ക്കി​യി​രു​ന്നെ​ന്നും എ​ന്നാ​ൽ പി​ന്നീ​ട് ആ ​പ​ദ്ധ​തി ന​ട​പ്പാ​കാ​തെ പോ​വു​ക​യാ​ണു​ണ്ടാ​യ​തെ​ന്നും ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ പ​റ​ഞ്ഞു.

നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​ൻ.​എ. ക​രീം, അ​ഡ്വ. ജോ​സ്മി, നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബോ​ബി.​സി.​മാ​ന്പ​റ, കെ.​വി.​ ര​വി​ശ​ങ്ക​ർ, മു​ജീ​ബ് ദേ​വ​ശേ​രി, വി.​എ.​ ക​രീം, പാ​ലോ​ളി മെ​ഹ​ബൂ​ബ്, വി. ​ഉ​മ്മ​ർ​കോ​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ്റ്റാ​ർ​ട്ട​പ്പു​ക​ളെ സം​ബ​ന്ധി​ച്ച സെ​ഷ​നി​ൽ അ​ശോ​ക് കു​ര്യ​ൻ പ​ഞ്ഞി​ക്കാ​ര​ൻ, വി​നോ​ദ് ബാ​ല​ൻ, അ​ജ്മ​ൽ അ​ബ്ദു​ൾ വ​ഹാ​ബ് എ​ന്നി​വ​ർ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. നി​ല​ന്പൂ​ർ ഗ്രേ​റ്റ​ർ ഇ​നീ​ഷ്യേ​റ്റീ​വ് സ്ഥാ​പ​ക​ൻ കെ.​പി. ഷാ​ഹി​ദ് മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.

ഹോം ​സ്റ്റേ​ക​ളു​ടെ​യും ഫാം ​ടൂ​റി​സ​ത്തി​ന്‍റെ​യും സാ​ധ്യ​ത​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ സെ​ഷ​നി​ൽ എ​ൻ​ടി​ഒ സെ​ക്ര​ട്ട​റി കെ.​പി. ജ​നീ​ഷ് മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. ഹാ​റ്റ്സ് പ്ര​സി​ഡ​ന്‍റ് എം.​പി. ശി​വ​ദ​ത്ത​ൻ, കെ​ജി​ബി റീ​ജ​ണ​ൽ മാ​നേ​ജ​ർ പി.​ഡി.​ ജ​യ​റാം, ഉ​ത്ത​ര​വാ​ദ ടൂ​റി​സം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​ബി​ൻ പോ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Nilanpur Conclave

Recent News

Corehub Up