പ്രതീകാത്മക ചിത്രം
തൃശൂർ: നഗരത്തിൽ വീണ്ടും കഞ്ചാവ് വേട്ട. ഒഡീഷയിൽനിന്ന് എത്തിച്ച അഞ്ചുകിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ഒഡീഷ സോനാപുർ സ്വദേശി സഞ്ജീവ് മഹാകറി (36)നെയാണ് തൃശൂർ റേഞ്ച് എക്സ്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. വിപണിയിൽ പത്തുലക്ഷം വിലമതിക്കും. പൂത്തോൾ പി ആൻഡ് ക്വാർട്ടേഴ്സിനു സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. ഒരുവട്ടം കഞ്ചാവെത്തിച്ചാൽ 10,000 രൂപ പ്രതിഫലം കിട്ടുമെന്ന് ഇയാൾ മൊഴി നൽകിയതായി എക്സൈസ് പറഞ്ഞു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ എ.പി പ്രവീണ്‍കുമാർ, എൻ.ആർ. രാജു, കെ.എസ്. ഗിരീഷ്. പ്രിവന്റീവ് ഓഫീസർമാരായ പി.ബി. സിജോമോൻ, നിധിൻ എം. മാധവൻ, എം.ഡി. ബിജു, സിവിൽ എക്സൈസ് ഓഫീസർമാരായ റെനിൽ രാജൻ, ധനുസ് കൃഷ്ണ, അനൂപ് ദാസ്, ഷാജിത് എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Tags : Nattuvishesham Local News arrested five grams of ganja