സഖറിയാസ് കണ്വന്ഷന്
മുണ്ടക്കയം: വാര്‍ധക്യമാണ് വലിയ നേട്ടങ്ങള്‍ കൊയ്യാനും കഴിഞ്ഞകാലജീവിതത്തിന്റെ സദ്ഫലങ്ങള്‍ അനുഭവിക്കാനും സദാ ആനന്ദനിര്ഭരരായി ഉണര്‍വോടെ ജീവിക്കാനുമുള്ള വസന്തകാലമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍. രൂപത സുവര്‍ണ ജൂബിലിയുടെ ഭാഗമായി മുണ്ടക്കയം വ്യാകുലമാതാ പള്ളിയിൽ ആരംഭിച്ച സഖറിയാസ് കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാര്‍ ജോസ് പുളിക്കല്‍.
മുണ്ടക്കയം ഫൊറോന വികാരി ഫാ.ഡോ. ജെയിംസ് മുത്തനാട്ട് സ്വാഗതം ആശംസിച്ചു. ഫാമിലി അപ്പോസ്തലേറ്റ് രൂപത ഡയറക്ടര്‍ ഫാ. മാത്യു ഓലിക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
കാഞ്ഞിരപ്പള്ളി രൂപത ഫാമിലി അപ്പോസ്തലേറ്റ് മാതൃവേദിയുടെയും പിതൃവേദിയുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന 60 വയസ് കഴിഞ്ഞവരുടെ സ്നേഹസംഗമമാണ് സഖറിയാസ് കണ്വന്ഷന്. രാവിലെ 9.45 മുതല്‍ വൈകുന്നേരം നാലുവരെ നടത്തപ്പെടുന്ന മൂന്നു ദിവസത്തെ കണ്വന്ഷന് നാളെ സമാപിക്കും. മുണ്ടക്കയം, പെരുവന്താനം ഫൊറോനകളിലെ വിവിധ ഇടവകകളില്‍ നിന്നുമായി അഞ്ഞൂറില്പരം വ്യക്തികള്‍ കണ്‍വന്‍ഷനില്‍ പങ്കുചേരുന്നു.
ക്രിസ്റ്റീന്‍ മിനിസ്ട്രിയുടെ സഖറിയാസ് മിഷന് ടീമാണ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Tags : Nattuvishesham Local News Old age Mar Jose Pulikkal