ഒല്ലൂർ ഹോളി ഏഞ്ചൽസ് ഹയർ സെക്കൻഡറി സ്കൂളിന്റെ സുവർണജൂബിലി ആഘോഷപരിപാടികൾ തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യുന്നു.
ഒല്ലൂർ: ഹോളി ഏഞ്ചൽസ് ഹയർ സെക്കൻഡറി സ്കൂളിന്റെ സുവർണജൂബിലി ആഘോഷ പരിപാടികൾ തൃശൂർ അതിരൂപത മെത്രാപോലീത്ത മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. വർഗീസ് കൂത്തൂർ അധ്യക്ഷത വഹിച്ചു. രാജൻ ജെ. പല്ലൻ എംഎൽഎ മുഖ്യാതിഥിയായി.
കോർപറേഷൻ കൗണ്‍സിലർ കരോളി ജോഷ്വാ, അക്കാദമിക് ഡയറക്ടർ സ്റ്റെയിനി ചാക്കോ, കൈക്കാരൻ ബെന്നി അപ്പാടൻ, പൂർവ അധ്യാപകരായ എൻ.ഡി. പൈലോത്, റോയ്, പിടിഎ പ്രസിഡന്റ് സിനി ഷാജു, ഷൈനി ജോസഫ്, സ്കൂൾ ലീഡർ ബെനറ്റ് റിന്േറാ, ജനറൽ കണ്‍വീനർ ലിന്‍േറാ കാട്ടുക്കാരൻ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Golden Jubilee