പ്രതീകാത്മക ചിത്രം
തൃശൂർ: സെന്റ് ആന്റണീസ് ഫൊറോന പള്ളിക്കു കീഴിലുള്ള ഒല്ലൂർ ഹോളി ഏഞ്ചൽസ് ഹയർ സെക്കൻഡറി സ്കൂളിന്റെ സുവർണജൂബിലി ആഘോഷം 15ന് വൈകിട്ടു നാലിനു തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ അധികമില്ലാത്ത കാലത്ത്, 1977ൽ ഫാ. ജോർജ് ചിറമ്മലിന്റെ നേതൃത്വത്തിലാണു വിദ്യാലയം ആരംഭിച്ചത്. 2002ൽ എസ്എസ്എൽസിക്ക് രണ്ടാം റാങ്ക് നേടിയ സ്വീറ്റോ വർഗീസ് അടക്കം ഒട്ടേറെ പ്രതിഭകളെ സ്കൂൾ സംഭാവന ചെയ്തു.
സ്കൂൾ മാനേജർ ഫാ. വർഗീസ് കുത്തൂർ രക്ഷാധികാരിയും ലിന്റോ കാട്ടൂക്കാരൻ കണ്‍വീനറായും അക്കാദിക് ഡയറക്ടർ സ്റ്റൈയ്നി ചാക്കോ കോ-ഓർഡിനേറ്ററുമായ അക്കാദമിക് കമ്മിറ്റി പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കുന്നു. ആഘോഷത്തോടനുബന്ധിച്ച് പൂർവവിദ്യാർഥികളുടെ സംഗമവും ഒരുക്കിയിട്ടുണ്ടെന്ന് ഫാ. വർഗീസ് കുത്തൂർ, ലിന്റോ കാട്ടൂക്കാരൻ, ഷോണി അക്കര, സി. സ്റ്റെയ്നി ചാക്കോ, മോഹൻദാസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Golden Jubilee