x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ളി​ന്പി​ക് ദി​നാ​ച​ര​ണം ഫ്ളാഗ്ഓഫ് ചെയ്തു


Published: June 24, 2026 07:37 AM IST | Updated: June 24, 2026 07:37 AM IST

മ​ല​പ്പു​റം: ജി​ല്ലാ ഭ​ര​ണ​കൂ​ടം ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ, ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ, കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്ത​ർ​ദേ​ശീ​യ ഒ​ളി​ന്പി​ക് ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. മ​ല​പ്പു​റം എം​എ​സ്പി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽനി​ന്ന് ആ​രം​ഭി​ച്ച ഒ​ളി​ന്പി​ക് റ​ണ്‍ ക​ള​ക്‌ട​ർ ഡോ. ​വി​ന​യ് ഗോ​യ​ൽ ഫ്ളാ​ഗ് ഓ​ഫ് ചെ​യ​തു.

വി​വി​ധ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, കാ​യി​ക താ​ര​ങ്ങ​ൾ, സി​വി​ൽ സ​ർ​വീ​സ് കാ​യി​കതാ​ര​ങ്ങ​ൾ, കൂ​ട്ടാ​യ്മ എ​ന്നി​വ​ർ ഒ​ളി​ന്പി​ക് റ​ണ്ണി​ൽ പ​ങ്കാ​ളി​ക​ളാ​യി.

മ​ല​പ്പു​റം ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ ജി​തേ​ഷ് ജി. ​അ​നി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് യു.​ തി​ല​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സി. ​സു​രേ​ഷ് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് പി. ​ഹൃ​ഷി​കേ​ഷ് കു​മാ​ർ, മു​ൻ എ​സ്പി യു. ​അ​ബ്ദു​ൾ ക​രീം, ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എം. ​പ്രേ​മ​ൻ, മാ​സ്റ്റേ​ഴ്സ് ഹോ​ക്കി സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ് പാ​ലോ​ളി അ​ബ്ദു​റ​ഹി​മാ​ൻ, ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഡോ. ​പി.​എം. സു​ധീ​ർ​കു​മാ​ർ, ജി​ല്ലാ ഹോ​ക്കി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് മ​ച്ചി​ങ്ങ​ൽ ബ​ഷീ​ർ അ​ഹ​മ്മ​ദ്, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി വി.​ആ​ർ. അ​ർ​ജു​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Olympic Day celebrations

Recent News

Corehub Up