തൊടുപുഴ ഉപാസന സാംസ്കാരിക കേന്ദ്രം സംഘടിപ്പിച്ച ഓണസംഗമം
തൊടുപുഴ: ഹോളി ഫാമിലി നഴ്സിംഗ് കോളജില് ഓണാഘോഷം സംഘടിപ്പിച്ചു. പ്രിന്സിപ്പല് പ്രഫ. ഡോ. ജയന് ജയിംസ് മത്സരങ്ങള് ഉദ്ഘാടനം ചെയ്തു. തുടര്ന്ന് ഓണക്കളികളും കലാപരിപാടികളും അരങ്ങേറി.
വൈസ് പ്രിന്സിപ്പല് സിസ്റ്റര് തെരേസ് ജോസ് എസ്എച്ച് , ലക്ചറര് സി.വി. ചാന്ദിനി എന്നിവര് ഓണ സന്ദേശം നല്കി. അനഘമോള് തോമസ്, അസ്നമോള് കെ. അനസ്, ആന് ജോസ് എന്നിവര് പ്രസംഗിച്ചു.
ഇടവെട്ടി: പ്രണവം ലൈബ്രറിയുടെ ആഭിമുഖ്യത്തില് ഓണാഘോഷം നാളെ മുതല് 27 വരെ നടക്കും. നാളെ രാവിലെ ഒന്പതിന് ഓണം ഫെസ്റ്റ് ഉദ്ഘാടനം നടക്കും. അത്തപ്പൂക്കള മത്സരം, കലാ, കായിക മത്സരങ്ങള്, വനിതകളുടെ വടംവലി, പ്രതിഭാ സംഗമം, സാംസ്കാരിക സമ്മേളനം, കലാപരിപാടികള് എന്നിവയും ആഘോഷത്തോടനുബന്ധിച്ച് നടക്കും.