റോണി കെ. ബേബി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
വെച്ചൂച്ചിറ: ഫൈൻ ആർട്ട്സ് സൊസൈറ്റിയുടെ ഓണാഘോഷവും കുടുംബസംഗമവും പഴകുളം മധു എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആർ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോസ് സംഗീത, ട്രഷറർ ബിജു നീലിമ, സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. മികച്ച വിജയം നേടിയ വിദ്യാർഥികളെയും മികച്ച കർഷകനായി തെരഞ്ഞെടുത്ത ഷാജി പൂവാശേരിയെയും ആദരിച്ചു. തുടർന്ന് അംഗങ്ങളുടെ കലാപാരിപാടികളും നടത്തി.
കാഞ്ഞിരപ്പള്ളി: പഞ്ചായത്ത് സഹൃദയ വായനശാല, വയോജന വേദി, ഹൈറേഞ്ച് കലാ-സാംസ്കാരികവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷം "പൂവിളി 2026' പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കൊച്ചുറാണി തോമസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുനിൽ തേനംമാക്കൽ മുഖ്യപ്രഭാഷണം നടത്തി. വി.പി. ഇസ്മായിൽ, ബേബിച്ചൻ ഏർത്തയിൽ, ആൻസമ്മ ടീച്ചർ, എം.എ. റിബിൻ ഷാ, എൻ. സോമനാഥൻ, പി.ഐ. ഇബ്രാഹിംകുട്ടി, ലിൻസി ജോസ്, ലൈബ്രേറിയൻ മോഹൻ സബീന എന്നിവർ പ്രസംഗിച്ചു.
പൊൻകുന്നം: ടൗൺ റിക്രിയേഷൻ ക്ലബ്ബും റെഡ് സ്റ്റാർ സ്വയം സഹായ സംഘവും ചേർന്ന് നടത്തുന്ന ഓണാഘോഷം ആറിന് നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് എണ്ണമരം കയറ്റം ആരംഭിക്കും. അഖില കേരള വടംവലി മത്സരം, പ്രതിഭകളെ ആദരിക്കൽ എന്നിവയുമുണ്ടായിരിക്കും.
ചോറ്റി: ഊരക്കനാട് ദേശീയ വായനശാലയിലെ ഓണാഘോഷം വാര്‍ഡ് മെംബര്‍ സരിത പ്രസാദ് ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് പ്രിന്‍സ് ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിബിന് ജോസ്, വൈസ് പ്രസിഡന്റ് മോളി ബേബിച്ചന്, പി.എ. വിഷ്ണു, റെജി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും വടംവലിയും സമ്മാനദാനവും നടത്തി.
പൈക: സിറ്റിസൺ ക്ലബ്ബിന്റെ ഓണാഘോഷം രക്ഷാധികാരി സാജൻ തൊടുക ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ഷൈസ് കോഴിപ്പൂവനാനിക്കൽ അധ്യക്ഷത വഹിച്ചു. അൽഫോൺസ് കുരിശുംമൂട്ടിൽ, ജോമോൻ കൊല്ലകൊമ്പിൽ, പഞ്ചായത്തംഗം ജാൻസി ആയിലൂക്കുന്നേൽ, സോജൻ തൊടുക, ജിമ്മിച്ചൻ മണ്ഡപത്തിൽ, ജോസുകുട്ടി ഞാവള്ളിക്കുന്നേൽ, ഡോ. നോയൽ മുതുപ്ലാക്കൽ, അൽഫോൻസ നോയൽ, ജിജോ ചിലമ്പിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.
പൊൻകുന്നം: വിപിഎംഎസ് പൊൻകുന്നം 114-ാം നമ്പർ ശാഖയുടെ ഓണാഘോഷം താലൂക്ക് പ്രസിഡന്റ് ടി.ഡി. സുനിൽ ഉദ്ഘാടനം ചെയ്തു. കലാമത്സരങ്ങളും ഓണസദ്യയും നടത്തി.
ഓണാഘോഷം
അമ്മമാരോടൊപ്പം
കാഞ്ഞിരപ്പള്ളി: പൊടിമറ്റം സെന്റ് ജോസഫ്സ് പള്ളിയിലെ കെസിവൈഎം യൂണിറ്റിന്റെ ഓണാഘോഷം അമ്മമാരോടൊപ്പം സാന്‍ജിയോ ഭവന് ഓള്‍ഡേജ് ഹോമില്‍ നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ജോണിക്കുട്ടി മഠത്തിനകം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗം ആന്റണി മാര്ട്ടിൻ, യൂണിറ്റ് പ്രസിഡന്റ് ജിമ്മി കുര്യന്, സെക്രട്ടറി ബിബിന്‍ തോമസ്, അനിമേറ്റര്‍ സിജോ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ഓണസദ്യ, ഓണക്കളികള്‍, ഗാനമേള, സമ്മാനവിതരണം എന്നിവ നടത്തി.
Tags : Nattuvishesham Districtnews Onam Celebration