വടംവലി മത്സരത്തിലെ വിജയികൾക്കുള്ള കാഷ് അവാർഡുകൾ കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജുകുട്ടി കക്കാടംപൊയിൽ വിതരണം ചെയ്യുന്നു.
കൂടരഞ്ഞി : വൈഎംസിഎ കൂടരഞ്ഞി യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ ഉദ്ഘാടനം ചെയ്തു. വൈഎംസിഎ കൂടരഞ്ഞി യൂണിറ്റ് പ്രസിഡന്റ് തങ്കച്ചൻ കൊച്ചുകൈപ്പേൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗം സജയ്, വൈഎംസിഎ സെക്രട്ടറി ജ്യോതിഷ് ചാക്കോ, ട്രഷറർ സിബി കാഞ്ഞിരത്തിങ്ങൽ, ജോർജ് മങ്ങരയിൽ എന്നിവർ പ്രസംഗിച്ചു.ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വടംവലി മത്സരം ആവേശകരമായി. സാൻജോ കൺസ്ട്രക്ഷൻ ഒന്നാം സ്ഥാനവും 20,000 രൂപ ക്യാഷ് അവാർഡും നേടി. എംപികെ. ടൈറ്റൻസ് രണ്ടാം സ്ഥാനവും 15,000 രൂപയും, മിസ്റ്റോറി റിസോർട്ട് പൂവാറൻതോട് മൂന്നാം സ്ഥാനവും 10,000 രൂപയും നേടി. എളാ ടൈറ്റൻസ് കൊണ്ടോട്ടി നാലാം സ്ഥാനവും 5,000 രൂപയും കരസ്ഥമാക്കി.
സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള ക്യാഷ് അവാർഡുകൾ കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജുകുട്ടി കക്കാടംപൊയിൽ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജിമ്മി ജോസ് പൈമ്പിള്ളിൽ മുഖ്യാതിഥിയായി. വൈഎംസിഎ കൂടരഞ്ഞി യൂണിറ്റ് പ്രസിഡന്റ് തങ്കച്ചൻ കൊച്ചുകൈപ്പേൽ അധ്യക്ഷത വഹിച്ചു.വിപിൻ ജോസ് പഴൂർ, ഷാജി വള്ളിക്കുന്നേൽ, ഷാജു കൊല്ലിച്ചിറ, ബെന്നി അഞ്ചേരിയിൽ, ബിനു ജോസഫ് ജീരകശേരി എന്നിവർ നേതൃത്വം നൽകി.
Tags : Nattuvishesham DistrictNews DeepikaNews Onam celebration