വ്യാപാരി വ്യവസായി ഞീഴൂര്‍ യൂണിറ്റ് കുടുംബ സംഗമവും ഓണാഘോഷവും
ഞീഴൂര്‍: വ്യാപാരി-വ്യവസായി ഞീഴൂര്‍ യൂണിറ്റ് കുടുംബ സംഗമവും ഓണാഘോഷവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും നടന്നു. സമ്മേളനം മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു.
ജില്ലാ വ്യാപാരി വ്യവസായി ഏകോപനസമിതി ഭരണസമിതി അംഗങ്ങള്‍ക്ക് സ്വീകരണവും മുതിര്‍ന്ന വ്യാപാരികള്‍ക്ക് ആദരവും എസ്എസ്എല്‍സി, പ്ലസ്ടു ഡിഗ്രി പരീക്ഷകളില്‍ കഴിവ് തെളിയിച്ച കുട്ടികള്‍ക്ക് അനുമോദനവും നല്കി.
യോഗത്തില്‍ വ്യാപാരി വ്യവസായി ഏകോപനസമിതി ഞീഴൂര്‍ യൂണിറ്റ് പ്രസിഡന്റ് വി.ബി. വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി മുഖ്യപ്രഭാഷണം നടത്തി, സ്കോളര്‍ഷിപ്പ് വിതരണം ഞീഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ചെറിയാന് കെ. ജോസും ജില്ലാ ജനറല്‍ സെക്രട്ടറി എം.കെ. പണിക്കര്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണവും നല്കി. ജില്ലാ ട്രഷറര്‍ ഗിരീഷ് കോനാട്ട് ജീവകാരുണ്യ പ്രവര്‍ത്തകരെ അനുമോദിച്ചു. എ.എന്‍. കൃഷ്ണന്‍കുട്ടി, മാര്ട്ടിന് ജോസഫ്, എം.പി. വിജയകുമാര്‍, ഇ.കെ. രഘുകുമാര്‍, കെ.പി. അനില്‍കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലേഖ മണിലാല്‍, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡന്റ് കെ.ജെ. മാത്യു, സെക്രട്ടറി കെ.എം. മാത്യു എന്നിവര്‍ പ്രസംഗിച്ചു.
Tags : Onam Celebration NattuVishasham DistrictNews