കാഞ്ഞങ്ങാട്:ഓണക്കാലത്ത് കാഞ്ഞങ്ങാടെത്തുന്ന ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും പ്രയാസ രഹിതമായി കാര്യങ്ങള്‍ നിര്‍വ്വഹിക്കാനും കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടി്ലാതരിക്കുന്നതിനും നടപടികള്‍ എടുക്കണമെന്ന് വ്യാപാരികള്‍ നഗരസഭ ചെയര്മാന് വി.വി.രമേശനോട് ആവശ്യപ്പെട്ടു.
നഗരസഭയുടെ അവഗണനകള്‍ക്കും നിരുത്തരവാദപരമായ സമീപനങ്ങള്‍ക്കുമെതിരെ കഴിഞ്ഞമാസം ഒമ്പതിന് കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അസോസിയേഷന് നഗരസഭ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിന്റെ തുടര്‍ച്ചയായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയിലാണ് ചെയര്മാന് വി.വി.രമേശനോട് കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അസോസിയേഷന് പ്രതിനിധി സംഘം തങ്ങളുടെ അവശ്യങ്ങൾ ഉന്നയിച്ചത്.
അനധികൃത വഴിയോര കച്ചവടം പൂര്‍ണമായും ഒഴിവാക്കുക, ഇടപാര്ക്ക് വ്യാപാര സ്ഥാപനങ്ങളിലേക്ക് കടക്കാന്‍ പറ്റാത്ത രീതിയിലുളള ഓട്ടോറിക്ഷ പാര്‍ക്കിംഗ് ഒഴിവാക്കുക, പ്ലാസ്റ്റിക് നിരോധത്തിന്റെ പേരിലുള്ള അനാവശ്യവും അപ്രായോഗികവുമായുളള നടപടികള്‍ ഒഴിവാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ വ്യാപാരികള്‍ ഉന്നയിച്ചു. വ്യാപാരികള്‍ക്ക് അധികൃതര്‍ നിരന്തരമായി നല്കുന്ന ഉറപ്പുകള്‍ പാലിക്കപ്പെടാതെ പോവുന്നതിനാല്‍ തങ്ങളുടെ പ്രതീക്ഷകര്‍ അസ്തമിച്ചതായി കെഎംഎ പ്രസിഡന്റ് സി.കെ.ആസിഫ് ചര്‍ച്ചയ്ക്കിടെ വ്യക്തമാക്കി.
ട്രാഫിക് റഗുലേറ്ററി തീരുമാനങ്ങള്‍ നടപ്പിലാവാതെ പോവുന്നതിലും സ്ട്രീറ്റ് വെന്റിംഗ് കമ്മിറ്റി തീരുമാനങ്ങള്‍ കടലാസിലൊതുങ്ങുന്നതും നിരാശജനകമാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. നഗരത്തില്‍ കോട്ടച്ചേരി ബസ്റ്റാന്റ് പരിസരം, പഴയ കൈലാസ് തിയറ്റര്‍ മുന്‍വശം, ആലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് പരിസരം എന്നിവിടങ്ങളില്‍ മേല്‍നടപ്പാലം നിര്‍മിക്കാന്‍ നടപടിയെടുത്തു വരുന്നതായി ചെയര്മാന് പറഞ്ഞു.
Tags : Nattuvishesham Districtnews Onam Rush