x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണസ​ദ്യ: പ​ഴംനു​റു​ക്കി​നും ഉ​പ്പേ​രി​ക്കും ചെ​ല​വേ​റും

വെബ് ഡെസ്ക്
Published: August 17, 2026 01:34 AM IST | Updated: August 17, 2026 01:34 AM IST

കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ ചി​പ്‌​സ് നി​ര്‍​മാ​ണ ക​ട​യി​ല്‍ നി​ന്നു​ള്ള കാ​ഴ്ച.

കോ​ഴി​ക്കോ​ട്: മ​ല​യാ​ളി​ക​ക​ളു​ടെ ഓ​ണ സ​ദ്യ​യി​ല്‍ പ​ഴം നു​റു​ക്കി​നും ഉ​പ്പേ​രി​ക്കും ചെ​ല​വേ​റും. ഇ​വ​യു​ണ്ടാ​ക്കാ​നു​ള്ള നേ​ന്ത്ര​പ്പ​ഴ​ത്തി​നും കാ​യ​യ്ക്കും വി​പ​ണി​യി​ൽ പൊ​ള്ളു​ന്ന വി​ല​യാ​യ​താ​ണ് കാ​ര​ണം.

പ​ത്ത് ദി​വ​സ​ത്തി​നി​ടെ 12 രൂ​പ​യാ​ണ് നേ​ന്ത്ര​ക്കാ​യ​ക്ക് വ​ർ​ധി​ച്ച​ത്.​കോ​ഴി​ക്കോ​ട് ചി​ല്ല​റ വി​പ​ണി​യി​ൽ നേ​ന്ത്ര​പ്പ​ഴ​ത്തി​ന് 60-80 രൂ​പ​യും നേ​ന്ത്ര​ക്കു​ല​ക്ക് 65-68 രൂ​പ​യു​മാ​ണ്. തൃ​ശൂ​രി​ൽ നേ​ന്ത്ര​പ്പ​ഴ​ത്തി​ന് 70-75 രൂ​പ​വ​രെ​യും, കു​ല​ക്ക് 65 രൂ​പ​യു​മാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് നേ​ന്ത്ര​പ്പ​ഴ​ത്തി​ന് 60-75 രൂ​പ​വ​രെ​യും കു​ല​ക്ക് 60-65 രൂ​പ​വ​രെ​യു​മാ​ണ് വി​ല. മെ​യ് മാ​സ​ത്തി​ന് ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യാ​ണി​ത്.

വെ​ളി​ച്ചെ​ണ്ണ​യി​ല്‍ വ​റു​ത്തെ​ടു​ത്ത നാ​ട​ന്‍ എ​ത്ത​ക്കാ​യു​ടെ ഉ​പ്പേ​രി​ക്ക്‌ ഇ​പ്പോ​ള്‍ 440 രൂ​പ​യാ​ണ്‌ വി​ല. പാം​മോ​യി​ലി​ല്‍ വ​റു​ത്ത​തി​ന്‌ കി​ലോ​യ്‌​ക്ക് 360 രൂ​പ ന​ല്‍​ക​ണം.​ശ​ര്‍​ക്ക​ര​വ​ര​ട്ടി​ക്കും ചി​പ്‌​സി​നും 400 രൂ​പ​യാ​ണ്‌.​ഓ​ണ​ത്തോ​ട​ടു​ത്ത് വി​ല​യി​ല്‍ പ​ത്ത് മു​ത​ല്‍ ഇ​രു​പ​ത് രൂ​പ​യു​ടെ വ​രെ വ​ര്‍​ധ​ന​വു​ണ്ടാ​കാ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്ന​ത്.​ഉ​പ്പേ​രി വി​ല ഒ​രു പ​രി​ധി​യി​ല്‍ കൂ​ടു​ത​ല്‍ കൂ​ട്ടി​യാ​ല്‍ ക​ച്ച​വ​ട​വും ഇ​ല്ലാ​താ​കു​മെ​ന്ന്‌ വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു.

ഓ​ണ​ക്കാ​ല​ത്ത് ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത നേ​ന്ത്ര​ക്കാ​യ​യ്ക്ക് ആ​വ​ശ്യ​ക്കാ​ർ ഏ​റി​യെ​ങ്കി​ലും മാ​ർ​ക്ക​റ്റി​ൽ ന​ല്ല​യി​നം കാ​യ​ക​ൾ​ക്ക് ക​ടു​ത്ത ക്ഷാ​മ​മാ​ണ് നേ​രി​ടു​ന്ന​ത്. ഓ​ണ​ത്തി​ന് നേ​ര​ത്തെ ത​ന്നെ നേ​ന്ത്ര​വാ​ഴ​ക്കു​ല വാ​ങ്ങി പു​ക​യി​ട്ട് പ​ഴു​പ്പി​ക്കു​ന്ന​ത് മ​ല​യാ​ളി​ക​ളു​ടെ പ​തി​വാ​ണ്. നാ​ട​ൻ നേ​ന്ത്ര​പ്പ​ഴ​ത്തി​നാ​ണ് ഓ​ണ​ക്കാ​ല​ത്ത് ആ​വ​ശ്യ​ക്കാ​രു​ള്ള​ത്. എ​ന്നാ​ൽ നാ​ട​ൻ നേ​ന്ത്ര​ക്കു​ല ഇ​പ്പോ​ൾ വി​പ​ണി​യി​ൽ കി​ട്ടാ​നി​ല്ല. നാ​ട​ൻ നേ​ന്ത്ര​ക്കു​ല​ക്ക് കി​ലോ​ക്ക് 60 മു​ത​ൽ 65 വ​രെ​യാ​ണ് ഇ​ന്ന​ത്തെ വി​ല. ത​മി​ഴ്നാ​ട്ടി​ലെ സ​ത്യ​മം​ഗ​ല​ത്ത് നി​ന്നെ​ത്തു​ന്ന കാ​യ​ക​ൾ​ക്ക് വി​ല അ​തി​ലും കൂ​ടും. എ​ന്നാ​ൽ ഇ​വ​ക്ക് ഗു​ണ​മേ​ന്മ കു​റ​വാ​യി​രി​ക്കും. ഈ ​കാ​യ​ക​ൾ പു​ക​യി​ട്ടു പ​ഴു​പ്പി​ക്കാ​ൻ സാ​ധി​ക്കി​ല്ല. പ​ഴു​ത്താ​ലും ഉ​ൾ​ഭാ​ഗം ക​ല്ലി​ച്ചു പോ​കു​ന്ന​തി​നാ​ൽ ഇ​വ പ്ര​ധാ​ന​മാ​യും ശ​ർ​ക്ക​ര​വ​ര​ട്ടി​യ​തും വ​റു​ത്ത ഉ​പ്പേ​രി​യും ഉ​ണ്ടാ​ക്കാ​നാ​ണ് കൊ​ണ്ടു​പോ​വു​ന്ന​ത്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up