x
ad
Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല സീ​സ​ണ് ഒ​ന്ന​ര മാ​സം; പ​മ്പാ​വാ​ലി പാ​ത​യി​ൽ ജോ​ലി​ക​ളേ​റെ

വെബ് ഡെസ്ക്
Published: September 28, 2026 02:13 AM IST | Updated: September 28, 2026 02:13 AM IST

ക​ണ​മ​ല റോ​ഡി​ൽ എ​രു​ത്വാ​പ്പു​ഴ ഭാ​ഗ​ത്ത് മ​ണ്ണി​ടി​ഞ്ഞ​ത് നീ​ക്കാ​ത്ത നി​ല​യി​ൽ.

ക​ണ​മ​ല: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ല​ത്തി​ന് ഇ​നി ഒ​ന്ന​ര മാ​സം കൂ​ടി. പ​മ്പാ​വാ​ലി പാ​ത​യി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ ജോ​ലി​ക​ളേറെ.
കോ​രു​ത്തോ​ട് കു​ഴി​മാ​വ് - മൂ​ക്ക​ൻ​പെ​ട്ടി റോ​ഡി​ൽ വ​ശം ഇ​ടി​ഞ്ഞ ഭാ​ഗ​ത്ത് ഇ​പ്പോ​ഴും വീ​പ്പ​ക​ളാ​ണ് അ​പ​ക​ട സൂ​ച​നാ മു​ന്ന​റി​യി​പ്പ്. ഇ​ടി​ഞ്ഞ ഭാ​ഗ​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​ട്ടി​ല്ല. ഇ​വി​ടെ വാ​ഹ​ന​ങ്ങ​ൾ മ​ണ്ണി​ടി​ഞ്ഞ ഭാ​ഗ​ത്തേ​ക്ക്‌ വ​ശം ചേ​ർ​ന്നാ​ൽ താ​ഴെ അ​ഗാ​ധ​മാ​യ കൊ​ക്ക​യി​ലേ​ക്ക് മ​റി​യും.

കാ​ള​കെ​ട്ടി അ​ഴു​ത ക്ഷേ​ത്ര​ത്തി​ൽ​നി​ന്നു പ​ര​മ്പ​രാ​ഗ​ത വ​ന​പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് ര​ണ്ടു ചെ​റി​യ ന​ട​പ്പാ​ല​ത്തി​ലൂ​ടെ​യാ​ണ്. ഈ ​പാ​ല​ങ്ങ​ൾ അ​പ​ക​ട സാ​ധ്യ​ത​യി​ലാ​ണ്. തോ​ടി​ന് കു​റു​കെ​യു​ള്ള പാ​ല​ത്തി​ന് വീ​തി കു​റ​വാ​ണ്. അ​ഴു​ത ന​ദി​ക്ക് കു​റു​കെ​യു​ള്ള പാ​ല​ത്തി​ന് കൈ​വ​രി​ക​ളി​ല്ല. പാ​ല​ത്തി​ന്‍റെ താ​ഴെ ത​ടി​ക​ളും വേ​രു​ക​ളും അ​ടി​ഞ്ഞു​കൂ​ടി കി​ട​ക്കു​ന്ന​തും നീ​ക്കി​യി​ട്ടി​ല്ല.

കാ​ള​കെ​ട്ടി ഭാ​ഗ​ത്തെ ബി​എ​സ്എ​ൻ​എ​ൽ ട​വ​റി​ന് വൈ​ദ്യു​തി ന​ൽ​കു​ന്ന സോ​ളാ​ർ പാ​ന​ലു​ക​ൾ ഇ​ഞ്ച​പ്പ​ട​ർ​പ്പ് നി​റ​ഞ്ഞ നി​ല​യി​ലാ​ണ്.

വൈ​ദ്യു​തി ല​ഭ്യ​ത ഇ​തോ​ടെ കു​റ​ഞ്ഞ​തി​നാ​ൽ ട​വ​റു​ക​ളു​ടെ ശേ​ഷി ദു​ർ​ബ​ല​മാ​ണ്. ഇ​തു പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ല​ത്ത് ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ർ​ക്ക് ഫോ​ൺ നെ​റ്റ്‌​വ​ർ​ക്ക് സേ​വ​നം ത​ട​സ​പ്പെ​ടും.

ക​ണ​മ​ല ഇ​റ​ക്ക​ത്തി​ൽ മ​ണ്ണി​ടി​ഞ്ഞ ഭാ​ഗം ഇ​നി​യും ബ​ല​പ്പെ​ടു​ത്തി ന​വീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​തേ നി​ല​യി​ൽ എ​രു​ത്വാ​പ്പു​ഴ ഭാ​ഗ​ത്തും മ​ണ്ണി​ടി​ഞ്ഞ​ത് നീ​ക്കി​യി​ട്ടി​ല്ല.

Tags : NattuVishesham DistrictNews

Recent News

Corehub Up