അരുവിത്തുറ: വിദ്യാർഥികളുടെ മോശം ഭക്ഷണശീലത്തെയും അനാരോഗ്യത്തെയും മറികടക്കുന്നതിനായി അരുവിത്തുറ സെന്റ് ജോർജ് കോളജിൽ ഫുഡ് സയൻസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ വൺ ഡേ ഡയറ്റ് ക്ലിനിക് സംഘടിപ്പിച്ചു. പാലാ മാർ സ്ലീവാ മെഡിസിറ്റിയുടെ സഹകരണത്തോടെയാണ് ക്ലിനിക് സംഘടിപ്പിച്ചത്.
വിദ്യാർഥികളുടെ ഇടയിൽ ശരീരഭാര സൂചികയുമായി ബന്ധപ്പെട്ട സർവേ നടത്തി. പ്രത്യേകം തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽനിന്നുള്ള ക്ലിനിക്കൽ ഡയറ്റീഷ്യന്മാരായ നിയാമോൾ ജോസഫ്, ആൻ മരിയ ജോർജ് എന്നിവരുടെ സേവനവും ക്ലിനിക്കിൽ ലഭ്യമായിരുന്നു. പരിപാടിയോടനുബന്ധിച്ച് നടന്ന ന്യൂട്രിഷൻ സെമിനാറിൽ കോളജ് പ്രിൻസിപ്പൽ ഡോ. സിബി ജോസഫ്, ബർസാറും കോഴ്സ് കോ-ഓർഡിനേറ്ററുമായ ഫാ. ബിജു കുന്നക്കാട്ട്, ഡിപ്പാർട്ട്മെന്റ് ഹെഡ് മിനി മൈക്കിൾ എന്നിവർപ്രസംഗിച്ചു.
Tags : nattu vishesham One Day Aruvithur College