x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ക​ദി​ന പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു


Published: June 22, 2026 05:27 AM IST | Updated: June 22, 2026 05:27 AM IST

​മെ​ന്‍റ​ൽ ഹെ​ൽ​ത്ത് മി​നി​സ്ട്രി പ്രൊ​മോ​ട്ട​ർ​മാ​രു​ടെ ട്രെ​യി​നിം​ഗ് പ്രോ​ഗ്രാം താ​മ​ര​ശേ​രി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ഏ​ബ്ര​ഹാം വ​യ​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. ജെ​പി​ഐ ഡ​യ​റ​ക്ട​ർ ഫാ. ​കു​

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി രൂ​പ​ത മെ​ന്‍റ​ൽ ഹെ​ൽ​ത്ത് മി​നി​സ്ട്രി പ്രൊ​മോ​ട്ട​ർ​മാ​ർ​ക്കാ​യു​ള്ള ഏ​ക​ദി​ന പ​രി​ശീ​ല​നം വെ​ള്ളി​മാ​ടു​കു​ന്നി​ലെ പോ​പ്പ് ജോ​ൺ പോ​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ന്നു.പ​രി​ശീ​ല​ന പ​രി​പാ​ടി താ​മ​ര​ശേ​രി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ഏ​ബ്ര​ഹാം വ​യ​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ശാ​രീ​രി​ക ആ​രോ​ഗ്യം പോ​ലെ ത​ന്നെ പ്രാ​ധാ​ന്യ​ത്തോ​ടെ പ​രി​ഗ​ണി​ക്കേ​ണ്ട ഒ​ന്നാ​ണ് മാ​ന​സി​കാ​രോ​ഗ്യ​മെ​ന്നും, മ​റ്റു​ള്ള​വ​രെ കേ​ൾ​ക്കാ​നും അ​വ​രു​ടെ കൂ​ടെ സ​മ​യം ചെ​ല​വ​ഴി​ക്കാ​നും നാം ​ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ഓ​ർ​മി​പ്പി​ച്ചു. താ​മ​ര​ശ​ശേ​രി രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ സി​ഒ​ഡി​യു​ടെ ഡ​യ​റ​ക്ട​ർ ഫാ. ​സാ​യി പാ​റ​ൻ​കു​ള​ങ്ങ​ര ആ​ദ്യ ക്ലാ​സ് ന​യി​ച്ചു.

ഇ​ട​വ​ക​ക​ളി​ൽ മാ​ന​സി​ക പ്ര​യാ​സ​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​രെ കേ​ൾ​ക്കാ​നും മ​ന​സി​ലാ​ക്കാ​നും അ​വ​രു​ടെ കൂ​ടെ ന​ട​ക്കാ​നും മെ​ന്‍റ​ൽ ഹെ​ൽ​ത്ത് പ്രൊ​മോ​ട്ട​ർ​മാ​ർ​ക്ക് പ്ര​ത്യേ​ക ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. തു​ട​ർ​ന്ന് പോ​പ്പ് ജോ​ൺ പോ​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ ഫാ. ​കു​ര്യ​ൻ പു​ര​മ​ഠ​ത്തി​ൽ സെ​ക്ഷ​ൻ ന​യി​ച്ചു.

ഇ​ട​വ​ക​ക​ളി​ൽ ആ​ളു​ക​ൾ നേ​രി​ടു​ന്ന വി​വി​ധ മാ​ന​സി​ക​വും സാ​മൂ​ഹി​ക​വു​മാ​യ പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം ച​ർ​ച്ച ന​ട​ത്തി. പോ​പ്പ് ജോ​ൺ പോ​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ കൗ​ൺ​സി​ലിം​ഗ് ട്രെ​യി​നി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രാ​ഥ​മി​ക കൗ​ൺ​സി​ലിം​ഗ് സെ​ക്‌​ഷ​ൻ എ​ങ്ങ​നെ ന​ട​ത്താം എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​വും ന​ട​ന്നു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up