x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍: ജി​ല്ല​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 46 കേ​സു​ക​ള്‍


Published: June 4, 2026 05:42 AM IST | Updated: June 4, 2026 05:42 AM IST

കോ​ഴി​ക്കോ​ട്: ല​ഹ​രി​മ​രു​ന്ന് സം​ഘ​ങ്ങ​ള്‍​ക്കെ​തി​രേ ഈ ​വ​ര്‍​ഷം ഇ​തു​വ​രെ​യാ​യി ജി​ല്ല​യി​ലെ വി​വി​ധ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യി 415 എ​ന്‍​ഡി​പി​എ​സ് കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യും 513 പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

ല​ഹ​രി വി​പ​ണ​ന ശൃം​ഖ​ല ത​ക​ര്‍​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പോ​ലീ​സ് ന​ട​പ്പി​ലാ​ക്കു​ന്ന പ്ര​ത്യേ​ക സു​ര​ക്ഷാ ഡ്രൈ​വാ​യ 'ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍' പ്ര​കാ​രം 46 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും 46 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. ഈ ​വ​ര്‍​ഷം പോ​ലീ​സ് ന​ട​ത്തി​യ വി​വി​ധ റെ​യ്ഡു​ക​ളി​ല്‍ വ​ന്‍​തോ​തി​ലാ​ണ് മാ​ര​ക ല​ഹ​രി​വ​സ്തു​ക്ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്.

എം​ഡി​എം​എ: 2.655 കി​ലോ​ഗ്രാം, ക​ഞ്ചാ​വ്: 51.475 കി​ലോ​ഗ്രാം, മെ​ത്താം​ഫെ​റ്റാ​മൈ​ന്‍: 9.9 ഗ്രാം, ​ബ്രൗ​ണ്‍ ഷു​ഗ​ര്‍: 16.91 ഗ്രാം ​എ​ന്നി​ങ്ങ​നെ​യാ​ണ് പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്നി​ന്‍റെ അ​ള​വ്. ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി 5.997 ഗ്രാം ​എം​ഡി​എം​എ​യും 190.85 ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. തു​ട​ര്‍​ച്ച​യാ​യി ല​ഹ​രി ക​ട​ത്തു​ന്ന കു​റ്റ​വാ​ളി​ക​ളെ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല്‍ പാ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള നി​യ​മ​പ്ര​കാ​രം ഈ ​വ​ര്‍​ഷം ആ​റു നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ പോ​ലീ​സ് ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് സ​മ​ര്‍​പ്പി​ച്ചു.

ഇ​തി​ല്‍ ഒ​ന്നി​ല്‍ ത​ട​ങ്ക​ല്‍ ഉ​ത്ത​ര​വി​ന് അ​നു​മ​തി ല​ഭ്യ​മാ​യി. ല​ഹ​രി മാ​ഫി​യ​യു​ടെ സാ​മ്പ​ത്തി​ക സ്രോ​ത​സു​ക​ള്‍ ഇ​ല്ലാ​താ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​ന്‍​ഡി​പി​എ​സ് നി​യ​മ​ത്തി​ലെ 68 എ​ഫ് (68 എ) ​വ​കു​പ്പ് പ്ര​കാ​രം പ്ര​തി​ക​ളു​ടെ സ്വ​ത്തു​ക്ക​ള്‍ മ​ര​വി​പ്പി​ക്കു​ന്ന ന​ട​പ​ടി​ക​ളും പോ​ലീ​സ് ഊ​ര്‍​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഇ​ത്ത​ര​ത്തി​ലു​ള്ള ര​ണ്ട് കേ​സു​ക​ളി​ലാ​യി പ്ര​തി​ക​ള്‍ ഉ​പ​യോ​ഗി​ച്ച ഒ​രു വാ​ഹ​ന​വും ര​ണ്ട് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും പോ​ലീ​സ് ഇ​തി​ന​കം മ​ര​വി​പ്പി​ച്ചി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ലും ല​ഹ​രി വി​രു​ദ്ധ പ​രി​ശോ​ധ​ന​ക​ള്‍ കൂ​ടു​ത​ല്‍ ക​ര്‍​ശ​ന​മാ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up