x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ ര​ക്ഷ​പ്പെ​ടു​ത്തു​ക ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ ദ ​നാ​ര്‍​ക്കോ ഹ​ണ്ടി​ന്‍റെ ല​ക്ഷ്യം: ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി

വെബ് ഡെസ്ക്
Published: July 25, 2026 11:53 PM IST | Updated: July 25, 2026 11:53 PM IST

പ്രതീകാത്മക ചിത്രം

ച​ങ്ങ​നാ​ശേ​രി: ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ ശ​ത്രു​ക്ക​ളാ​യി കാ​ണാ​തെ അ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തു​ക എ​ന്ന​ത് ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ ദ ​നാ​ര്‍​ക്കോ ഹ​ണ്ടി​ന്‍റെ ഒ​രു പ്ര​ധാ​ന ല​ക്ഷ്യ​മാ​ണെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം.​സാ​ബു മാ​ത്യു. ല​ഹ​രിവി​ത​ര​ണ ശൃം​ഖ​ല ക​ണ്ടെ​ത്തി വേ​ര​റ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടൊ​പ്പം യു​വ​തി യു​വാ​ക്ക​ളെ ല​ഹി​രി​യി​ല്‍​ന്നും ര​ക്ഷി​ക്കു​ക എ​ന്ന​തും പ​ദ്ധ​തി​യു​ടെ വ​ലി​യ ഒ​രു​ ഭാ​ഗ​മാ​ണ്. ജി​ല്ല​യി​ല്‍ ല​ഹ​രി​ക്ക​ടി​മ​പ്പെ​ടു​ന്ന പെ​ണ്‍​കു​ട്ടി​ക​ളു​ടെ എ​ണ്ണ​വും വ​ര്‍​ധി​ക്കു​ന്നു​ണ്ട്. ച​ങ്ങ​നാ​ശേ​രി​യി​ല്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ പ​ദ്ധ​തി ആ​രം​ഭി​ച്ച​തു​ മു​ത​ല്‍ ജി​ല്ല​യി​ല്‍ 508 നാ​ര്‍​ക്കോ​ട്ടി​ക് കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 524 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. പ​ദ്ധ​തി പു​രോ​ഗ​തി​യി​ലേ​ക്കു നീ​ങ്ങു​ന്ന​ത് ആ​ളു​ക​ള്‍​ക്ക് വ​ലി​യ​ പ്ര​തീ​ക്ഷ പ​ക​രു​ന്നു​ണ്ട്.

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളി​ല്‍​നി​ന്നു​ത​ന്നെ ല​ഹ​രിക്ക​ട​ത്തി​ന്‍റെയും വി​ല്​പ​ന​യു​ടെ​യും സൂ​ച​ന​ക​ള്‍ ല​ഭി​ക്കു​ന്നു​ണ്ട്. ല​ഹ​രി വി​ല്പ​ന​ക്കാ​രെ​ക്കു​റി​ച്ചും ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ​ക്കു​റി​ച്ചു​മു​ള്ള വി​വ​ര​ങ്ങ​ള്‍ പോ​ലീ​സി​നെ അ​റി​യി​ക്കാ​ന്‍ പൊ​തു​സ​മൂ​ഹം മ​ന​സു​ കാ​ട്ട​ണം. പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ മാ​ത്ര​മേ തൂ​ഫാ​ന്‍ ഓ​പ്പ​റേ​ഷ​ന്‍ അ​തി​ന്‍റെ പൂ​ര്‍​ണ​ഗ​തി​യി​ല്‍ വി​ജ​യി​ക്കു​ക​യു​ള്ളൂ.

ല​ഹ​രി മാ​ഫി​യ​ക​ളെ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ കൊ​ണ്ടു​വ​രു​ന്ന​തി​നൊ​പ്പം സാ​ധാ​ര​ണ ജ​ന​ങ്ങ​ള്‍​ക്ക് ല​ഹ​രി മാ​ഫി​യ​യി​ല്‍​നി​ന്നും ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ല്‍​നി​ന്നും പൂ​ര്‍​ണ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു. 28ന് ​പാ​യി​പ്പാ​ട്ട് ന​ട​ക്കു​ന്ന ല​ഹ​രി​വി​രു​ദ്ധ റാ​ലി​യും സ​മ്മേ​ള​ന​വും ല​ഹ​രി​ക്കെ​തി​രെ​യു​ള്ള വ​ലി​യ മു​ന്നേ​റ്റ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. നാ​നൂ​റോ​ളം ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ അ​യ്യാ​യി​രം​ പേ​ര്‍ റാ​ലി​യി​ലും സ​മ്മേ​ള​ന​ത്തി​ലും പ​ങ്കെ​ടു​ക്കും.

Tags : NattuVishasham DistrictNews

Recent News

Corehub Up