ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ സ്പിക് മാക്കേയുടെ ആഭിമുഖ്യത്തില്‍ പ്രശസ്ത ഖവാല്‍ ഉസ്താദ് ഇനായത്ത് അലി ഖാന് ബന്ദനവാസിയും ബന്ദനവാസി ബ്രദേഴ്സും നയിച്ച സൂഫി ഖവാലി സംഘടിപ്പിച്ചു. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഫാക്കല്‍റ്റി കോ ഓര്‍ഡിനേറ്റര്‍മാരായ റിയ മേരി കുര്യാക്കോസ്, സിന്റോ കോങ്കോത്ത് എന്നിവരും മറ്റു അധ്യാപകരും നൂറുകണക്കിന് വിദ്യാര്‍ഥികളും ചടങ്ങില്‍ പങ്കെടുത്തു. സ്പിക് മാക്കേ ഫാക്കല്‍റ്റി കോ ഓര്‍ഡിനേറ്റര്‍ എസ്.ആര്. ജിന്‍സി സ്വാഗതവും വിദ്യാര്‍ഥി കോ ഓര്‍ഡിനേറ്റര്‍ വൃന്ദ വാര്യര്‍ നന്ദിയും രേഖപ്പെടുത്തി.
Tags : Nattuvishesham District News