x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഷ്ട​പ്പെ​ട്ട അ​ന്പ​തു ഫോ​ണു​ക​ൾ ക​ണ്ടെ​ത്തി ഉ​ട​മ​ക​ൾ​ക്കു കൈ​മാ​റി ഒ​റ്റ​പ്പാ​ലം പോ​ലീ​സ്


Published: July 11, 2026 01:46 AM IST | Updated: July 11, 2026 01:46 AM IST

ഒ​റ്റ​പ്പാ​ലം: ഇ​ങ്ങ​നെ​യാ​വ​ണം പോ​ലീ​സ്, ഒ​റ്റ​പ്പാ​ലം പോ​ലീ​സി​നൊ​രു ബി​ഗ് സ​ല്യൂ​ട്ട്. ന​ഷ്ട​പ്പെ​ട്ട​താ​യി ക​രു​തി​യി​രു​ന്ന 50 മൊ​ബൈ​ൽ ഫോ​ണു​ക​ളാ​ണ് ഒ​റ്റ​പ്പാ​ലം പോ​ലീ​സ് ഉ​ട​മ​ക​ൾ​ക്കു ക​ണ്ടെ​ത്തി തി​രി​കെ ന​ൽ​കി​യ​ത്. ഇ​തി​ൽ ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന സ്മാ​ർ​ട്ട് ഫോ​ണു​ക​ളു​മു​ണ്ട്.

ഒ​ഡീ​ഷ, ത​മി​ഴ്നാ​ട്, പ​ശ്ചി​മ ബം​ഗാ​ൾ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും ഫോ​ണു​ക​ൾ ക​ണ്ടെ​ടു​ത്തു. ഒ​റ്റ​പ്പാ​ലം പോ​ലീ​സി​ന്‍റെ സൈ​ബ​ർ വി​ഭാ​ഗ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി അ​ന്യ​സം​സ്ഥാ​ന​ക​ളി​ൽ നി​ന്ന​ട​ക്കം ഫോ​ണു​ക​ൾ ക​ണ്ടെ​ടു​ത്ത​ത്.
ഒ​റ്റ​പ്പാ​ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഉ​ട​മ​ക​ൾ​ക്കു ഫോ​ണു​ക​ൾ കൈ​മാ​റി.

Tags : Nattuvishesham District News

Recent News

Corehub Up