x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​വി​ധ സ്വ​ർ​ണ​വാ​യ്പാ പ​ദ്ധ​തി​ക​ളു​മാ​യി ഒ​റ്റ​പ്പാ​ലം അ​ർ​ബ​ൻ ബാ​ങ്ക്


Published: December 21, 2025 07:28 AM IST | Updated: December 21, 2025 07:28 AM IST

ഒ​റ്റ​പ്പാ​ലം: മാ​ർ​ക്ക​റ്റ് വി​ല​യു​ടെ 90% വ​രെ വാ​യ്പ ന​ൽ​കു​ന്ന വി​വി​ധ വാ​യ്പാ പ​ദ്ധ​തി​ക​ൾ 22 മു​ത​ൽ ഒ​റ്റ​പ്പാ​ലം അ​ർ​ബ​ൻ ബാ​ങ്കി​ൽ ആ​രം​ഭി​ക്കും.
വ്യാ​പാ​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​ദ്യം ര​ജി​സ്ട്രേ​ഷ​ൻ ഉ​ള്ള​വ​ർ​ക്ക് മാ​ർ​ക്ക​റ്റ് വി​ല​യു​ടെ 90% വാ​യ്പ​യാ​യി അ​നു​വ​ദി​ക്കും. അ​ൾ​ട്ടി​മേ​റ്റ് ഗോ​ൾ​ഡ് ലോ​ണ്‍ എ​ന്ന പേ​രി​ലു​ള്ള ഈ ​വാ​യ്പ പ​ദ്ധ​തി​യി​ൽ 1 കി​ലോ​ഗ്രം സ്വ​ർ​ണം വ​രെ പ​ണ​യ​മാ​യി സ്വീ​ക​രി​ക്കും.


6 മാ​സ കാ​ലാ​വ​ധി​യു​ള്ള സു​വ​ർ​ണ 1 ലോ​ണി​ൽ 2.5 ല​ക്ഷം രൂ​പ​വ​രെ മാ​ർ​ക്ക​റ്റ് വി​ല​യു​ടെ 85% വും, ​സു​വ​ർ​ണ 2 ലോ​ണി​ൽ 5 ല​ക്ഷം രൂ​പ​വ​രെ മാ​ർ​ക്ക​റ്റ് വി​ല​യു​ടെ 80%വും, ​സു​വ​ർ​ണ 3 ലോ​ണി​ൽ 5 ല​ക്ഷ​ത്തി​നു മു​ക​ളി​ൽ മാ​ർ​ക്ക​റ്റ് വി​ല​യു​ടെ 75% വും ​അ​നു​വ​ദി​ക്കും.


ഒ​രു വ​ർ​ഷ കാ​ലാ​വ​ധി​യു​ള്ള അ​ക്ഷ​യ 1 ലോ​ണി​ൽ 2.5 ല​ക്ഷം രൂ​പ​വ​രെ മാ​ർ​ക്ക​റ്റ് വി​ല​യു​ടെ 85% വും, ​അ​ക്ഷ​യ 2 ലോ​ണി​ൽ 5 ല​ക്ഷം രൂ​പ​വ​രെ മാ​ർ​ക്ക​റ്റ് വി​ല​യു​ടെ 80% വും, ​അ​ക്ഷ​യ 3 ലോ​ണി​ൽ 5 ല​ക്ഷ​ത്തി​നു മു​ക​ളി​ൽ മാ​ർ​ക്ക​റ്റ് വി​ല​യു​ടെ 75% വും ​അ​നു​വ​ദി​ക്കും. ക​ന​ക​ധാ​ര ഗോ​ൾ​ഡ് ലോ​ണ്‍ ഓ​വ​ർ​ഡ്രാ​ഫ്ട് 9.5% പ​ലി​ശ​യി​ൽ മാ​ർ​ക്ക​റ്റു വി​ല​യു​ടെ 75% വ​രെ 12 മാ​സ കാ​ലാ​വ​ധി​യി​ൽ അ​നു​വ​ദി​ക്കും. നി​ല​വി​ൽ ബാ​ങ്കി​ൽനി​ന്ന് വാ​യ്പ കൈ​പ്പ​റ്റി​യ​വ​ർ​ക്ക് പു​തി​യ നി​ര​ക്കി​ലു​ള്ള അ​ധി​ക​വാ​യ്പാ തു​ക കൈ​പ്പ​റ്റാ​നും മ​റ്റു ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ണ​യ​പ്പെ​ടു​ത്തി​യ ഗോ​ൾ​ഡ് ലോ​ണു​ക​ൾ ചു​രു​ങ്ങി​യ പ​ലി​ശ​യു​ള്ള അ​ർ​ബ​ൻ ബാ​ങ്കി​ലെ പു​തി​യ സ്കീ​മു​ക​ളി​ലേ​ക്കു മാ​റ്റാ​നും അ​വ​സ​ര​മു​ണ്ട് .


ബാ​ങ്കി​ന്‍റെ മെ​യി​ൻ ബ്രാ​ഞ്ച്, ല​ക്കി​ടി, ഒ​റ്റ​പ്പാ​ലം 12 മ​ണി​ക്കൂ​ർ, അ​ന്പ​ല​പ്പാ​റ, അ​ന​ങ്ങ​ന​ടി, കൂ​ന​ത്ത​റ, പ​ത്തി​രി​പ്പാ​ല, വാ​ണി​യം​കു​ളം, മ​ണ്ണൂ​ർ തു​ട​ങ്ങി 9 ബ്രാ​ഞ്ചു​ക​ളി​ലും പു​തി​യ വാ​യ്പാ​പ​ദ്ധ​തി​ക​ൾ ല​ഭ്യ​മാ​ണ്.

Tags : nattu vishashesham Ottapalam Urban Bank

Recent News

Corehub Up