x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിയന്ത്രണംവിട്ട കാർ രണ്ടു വാ​ഹ​ന​ങ്ങ​ളിൽ ഇടിച്ചു; കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ന് പ​രി​ക്ക്


Published: January 13, 2026 07:14 AM IST | Updated: January 13, 2026 07:14 AM IST

കൂ​ത്താ​ട്ടു​കു​ളം: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്കേറ്റു. പാ​ല​ക്കു​ഴ ഭാ​ഗ​ത്തു​നി​ന്നു കൂ​ത്താ​ട്ടു​കു​ളം ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​ർ കൂ​ത്താ​ട്ടു​കു​ളം ശി​വ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്ത് വ​ച്ച് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് എ​തി​ർ ദി​ശ​യി​ൽ നി​ന്നെ​ത്തി​യ മ​റ്റൊ​രു കാ​റി​ലും ബൈ​ക്കി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​നാ​യ കാ​ര​മ​ല മു​ട്ട​ക്കു​ള​ത്ത് സി. ​ര​ഞ്ജി​ത്തി​നാ(38)​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ ര​ഞ്ജി​ത്തി​നെ കൂ​ത്താ​ട്ടു​കു​ള​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 8.30നാ​യി​രു​ന്നു അ​പ​ക​ടം.

ഇ​റ​ക്ക​ത്തി​ൽ എ​ത്തി​യ വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​താ​കാം അ​പ​ക​ട കാ​ര​ണ​മെ ന്നാണ് നിഗമനം. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട മൂ​ന്നു വാ​ഹ​ന​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. കൂ​ത്താ​ട്ടു​കു​ളം പോ​ലീ​സ് എ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Tags : nattu vishesham car hits two vehicles

Recent News

Corehub Up