തിരുവില്വാമല: 24 മണിക്കൂറും പ്രവർത്തിക്കുന്ന ട്രോമാ കെയർ, അത്യാഹിതവിഭാഗം തുടങ്ങിയ സജ്ജീകരണങ്ങളുമായി പികെ ദാസ് മൾട്ടി സ്പെഷാലിറ്റി ക്ലിനിക്കിന് തിരുവില്വാമലയിൽ തുടക്കം. മലേശമംഗലം റോഡിൽ ക്ലിനിക്കിന്റെ ഉദ്ഘാടനം യു.ആർ. പ്രദീപ് എംഎൽഎ നിർവഹിച്ചു. നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ.പി. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.
നെഹ്റു ഗ്രൂപ്പ് ഡയറക്ടർ ഡോ. കൃഷ്ണകുമാർ, തിരുവില്വാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണപ്രസാദ്, തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം കെ.ആർ. സത്യൻ, തിരുവില്വാമല ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ ഉഷ രാംകുമാർ, ഗ്രാമപഞ്ചായത്ത് അംഗം ഷമീറലി, പി.കെ. ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് പ്രിൻസിപ്പൽ ഡോ. സതീഷ് പ്രഭു, വ്യാപാരിവ്യവസായി ഏകോപന സമിതി തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് നാരായണൻകുട്ടി, മെഡിക്കൽ ഓഫീസർ ഡോ. ഇബ്രാഹിം, ഡോ. മെർലിൻ, ഡോ. ആനന്ദ് മേനോൻ എന്നിവർ പ്രസംഗിച്ചു.
Tags : Thiruvilvamalai P.K. Das Multi- Nattuvishesham Districte news