പത്തനംതിട്ട: കേരള കോണ്‍ഗ്രസ് - എമ്മില്‍നിന്നു രാജിവച്ച പത്തനംതിട്ട നഗരസഭാ മുന്‍ വൈസ് ചെയര്മാന് പി.കെ. ജേക്കബ് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു. കേരള കോണ്‍ഗ്രസ്-എം ജില്ലാ വൈസ് പ്രസിഡന്റായിരുന്ന പി.കെ. ജേക്കബിന്റെ നേതൃത്വത്തില്‍ നൂറോളം പ്രവര്‍ത്തകരാണ് കോണ്‍ഗ്രസിലെത്തിയത്.
ഇവര്‍ക്ക് അംഗത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഡിസിസിയില്‍ ചേര്‍ന്ന യോഗം കെപിസിസി കോര്‍ കമ്മിറ്റിയംഗം പ്രഫ. പി.ജെ. കുര്യന് ഉദ്ഘാടനം ചെയ്തു.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു.
കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ആന്റോ ആന്റണി എംപി, കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു എംഎല്‍എ, നേതാക്കളായ മാലേത്ത് സരളാദേവി, എ. ഷംസുദീന്‍, എ. സുരേഷ് കുമാര്‍, അനില്‍ തോമസ്,
സാമുവല്‍ കിഴക്കുപുറം, എസ്.വി. പ്രസന്നകുമാര്‍, സാം ജോയിക്കുട്ടി, സുനില്‍ വലംഞ്ചുഴി, പി.എന്‍. സുകുമാരന്‍, ജോണ്സണ് വിളവിനാല്‍, സജി കൊട്ടക്കാട്, എലിസബത്ത് അബു, കെ. ജാസിംകുട്ടി, സിന്ധു അനില്‍, രജനി പ്രദീപ്, ഹരികുമാര്‍ പൂതംങ്കര, സുനില്‍ എസ്. ലാല്‍, അബ്ദുള്‍കലാം ആസാദ്, റെനീസ് മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.