x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ല്‍ക​ര്‍​ഷ​ക​രു​ടെ സി​ബി​ല്‍ പ്ര​തി​സ​ന്ധി: ലോ​ക്‌​സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ച് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്

വെബ് ഡെസ്ക്
Published: July 26, 2026 12:16 AM IST | Updated: July 26, 2026 12:16 AM IST

പ്രതീകാത്മക ചിത്രം


എ​ട​ത്വ: കു​ട്ട​നാ​ട്ടി​ലെ നെ​ല്‍ ക​ര്‍​ഷ​ക​ര്‍ പി​ആ​ര്‍​എ​സ് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ​ണ​മി​ട​പാ​ട് സം​വി​ധാ​ന​ത്തെ തു​ട​ര്‍​ന്ന് നേ​രി​ടു​ന്ന സി​ബി​ല്‍ സ്കോർ പ്ര​തി​സ​ന്ധി ലോ​ക്‌​സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ച് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എംപി. സം​ഭ​ര​ണ നെ​ല്ലി​ന്‍റെ തു​ക നേ​രി​ട്ട് ല​ഭി​ക്കു​ന്ന​തി​ന് പ​ക​രം പി​ആ​ര്‍​എ​സ് അ​ടി​സ്ഥാ​ന​ത്തി​ല്‍ ബാ​ങ്ക് വാ​യ്പ വ​ഴി​യാ​ണ് പ​ണം ല​ഭി​ക്കു​ന്ന​ത്.

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വാ​യ്പ​യ്ക്ക് ഗാരന്‍റി ന​ല്‍​കു​ന്നു​ണ്ടെ​ങ്കി​ലും ക​ര്‍​ഷ​ക​രെ ബാ​ങ്ക് വാ​യ്പ​ക്കാ​രാ​യി ക​ണ​ക്കാ​ക്കു​ന്ന​തി​ലൂ​ടെ അ​വ​രു​ടെ സി​ബി​ല്‍ സ്‌​കോ​ര്‍ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക​യും ഭാ​വി​യി​ല്‍ ബാ​ങ്ക് വാ​യ്പ​ക​ളും മ​റ്റ് ധ​ന​കാ​ര്യ സേ​വ​ന​ങ്ങ​ളും ല​ഭി​ക്കു​ന്ന​തി​ന് ത​ട​സ​മാ​വു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന് എം.​പി. ചൂ​ണ്ടി​ക്കാ​ട്ടി.

ഭ​ക്ഷ്യ​സു​ര​ക്ഷ​യ്ക്കും രാ​ജ്യ​ത്തി​ന്‍റെ നെ​ല്‍ ഉ​ത്പാ​ദ​ന​ത്തി​നും നി​ര്‍​ണാ​യ​ക സം​ഭാ​വ​ന ന​ല്‍​കു​ന്ന കു​ട്ട​നാ​ട്ടി​ലെ​യും സം​സ്ഥാ​ന​ത്തെ മ​റ്റ് നെ​ല്‍​ക​ര്‍​ഷ​ക​രു​ടെ​യും താ​ത്പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​നും സ​മ​യ​ബ​ന്ധി​ത​മാ​യ പ​ണ​മ​ട​വ് ഉ​റ​പ്പാ​ക്കു​ന്ന​തി​നും സു​സ്ഥി​ര​മാ​യ നെ​ല്‍​കൃ​ഷി നി​ല​നി​ര്‍​ത്തു​ന്ന​തി​നും കേ​ന്ദ്രസ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ന​ട​ത്ത​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം പി ആ​വ​ശ്യ​പ്പെ​ട്ടു.

Tags : NattuVishasham DistrictNews

Recent News

Corehub Up