കൂടത്തായി: ലോകകപ്പ് ആവേശം പകര്‍ന്നുകൊണ്ട് കൂടത്തായി സെന്റ് ജോസഫ്സ് എല്‍പി സ്കൂളില്‍ "പന്താരവം 2026' എന്ന പേരില്‍ ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു.
കോടഞ്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മിനി സണ്ണി ഉദ്ഘാടനം ചെയ്തു. അര്‍ജന്റീന, പോര്‍ച്ചുഗല്‍ എന്നീ ടീമുകളായി തിരിഞ്ഞ് വിദ്യാര്‍ഥികള്‍ കളിച്ച മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് അര്‍ജന്റീന ജേതാക്കളായി.സ്കൂള്‍ മാനേജര്‍ ഫാ. ജോമോന് പാട്ടശേരി സമ്മാനം വിതരണം ചെയ്തു. പ്രധാനാധ്യാപിക ഡെയ്സിലി മാത്യു പ്രസംഗിച്ചു.
Tags : nattu vishesham Pantharavam 2026 St. Joseph's together