x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽനി​ന്നു തെ​റി​ച്ചുവീ​ണ് യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്


Published: June 24, 2026 05:59 AM IST | Updated: June 24, 2026 05:59 AM IST

ക​ഴ​ക്കൂ​ട്ടം: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ നി​ന്നും തെ​റി​ച്ചു​വീ​ണ് യാ​ത്ര​ക്കാ​ര​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ക​ണി​യാ​പു​രം സ്വ​ദേ​ശി​യാ​യ അ​ബ്ദു​ൽ റ​ബ്ബാ​ണ് (82) അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒന്പതോടെ ക​ണി​യാ​പു​രം ആ​ലും​മൂ​ട് ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

ക​ഴ​ക്കൂ​ട്ടം ഭാ​ഗ​ത്തു​നി​ന്നും ആ​റ്റി​ങ്ങ​ലി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സി​ൽ ക​ണി​യാ​പു​ര​ത്തു നി​ന്നാ​ണ് ഇ​ദ്ദേ​ഹം ക​യ​റി​യ​ത്. ശ്രീ​ധ​ര​മം​ഗ​ലം മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​നു മു​ൻ​വ​ശ​ത്തു​ള്ള വ​ള​വി​ലായിരുന്നു അ​പ​ക​ടം ന​ട​ന്ന​ത്. ബ​സ് വ​ള​വ് തി​രി​യു​മ്പോ​ൾ ക​ണ്ട​ക്ട​ർ ടി​ക്ക​റ്റ് ന​ൽ​കു​ന്ന​തി​നി​ടെ ഇ​ദ്ദേ​ഹം ബ​സി​ലെ കൈ​പ്പി​ടി​യി​ൽനി​ന്നും പിടിവിട്ട സ​മ​യ​ത്ത് ബാ​ല​ൻ​സ് തെ​റ്റു​ക​യാ​യി​രു​ന്നു.

ബസിന്‍റെ വാതിലിലേക്കു മറിഞ്ഞ ഇദ്ദേഹം പിന്നീട് റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യായി​രു​ന്നു അ​പ​ക​ട​ത്തി​ൽ അ​ബ്ദു​ൽ റ​ബ്ബിന്‍റെ തോ​ളെ​ല്ലിനു ഗു​രു​ത​ര​ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ ത​ന്നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Tags : nattu vishesham Passenger injured

Recent News

Corehub Up