പ്രതീകാത്മക ചിത്രം
പത്തനംതിട്ട: ജില്ലാ ലൈബ്രറി വികസന സമിതി സംഘടിപ്പിക്കുന്ന പത്തനംതിട്ട പുസ്തകോത്സവം മൂന്ന്, നാല്, അഞ്ച് തീയതികളില്‍ പ്രമാടം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ പ്രമുഖ പ്രസാധകര് പങ്കെടുക്കും.
മൂന്നിന് രാവിലെ 10ന് കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.പി.രാധാകൃഷ്ണന് അധ്യക്ഷത വഹിക്കും. കഥാകൃത്ത് മനോജ് ജാതവേദര് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി മുഖ്യാതിഥിയാകും.
നാലിനു രാവിലെ 10ന് സാംസ്കാരിക സമ്മേളനം ചലച്ചിത്ര സംവിധായകന് കവിയൂര്‍ ശിവപ്രസാദ് ഉദ്ഘാടനം ചെയ്യും.
അഞ്ചിന് ഉച്ചകഴിഞ്ഞ് രണ്ടിന് സമാപന സമ്മേളനത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.ജി. ആനന്ദന് അവലോകനം നടത്തും. പുസ്തകോത്സവത്തോടനുബന്ധിച്ച് വിവിധ പുസ്തകങ്ങളുടെ പ്രകാശനവും കലാപരിപാടികളും നടക്കും. ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ.പി. രാധാകൃഷ്ണന്, സെക്രട്ടറി പി.ജി.ആനന്ദന്, കോഴഞ്ചേരി താലൂക്ക് സെക്രട്ടറി പി.സലിംകുമാര്‍, കോന്നി താലൂക്ക് സെക്രട്ടറി പേരൂര്‍ സുനില്‍, കാശിനാഥന് എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.