x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ണ്‍​ക്രീ​റ്റ് പാ​ളി അ​ട​ര്‍​ന്നു​വീ​ണ് കാ​ൽ​ന​ട യാ​ത്രി​ക​ന് ത​ല​യ്ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: August 1, 2026 01:09 AM IST | Updated: August 1, 2026 01:09 AM IST

അടർന്നു വീണ വ​ലി​യ കോ​ണ്‍​ക്രീ​റ്റ് പാ​ളി യാ​ത്ര​ക്കാ​ർ നീ​ക്കം ചെ​യ്യു​ന്നു.

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം ബ​സ് സ്റ്റാ​ൻ​ഡി​നോ​ട് ചേ​ര്‍​ന്നു​ള്ള കാ​ല​പ്പ​ഴ​ക്കം ചെ​ന്ന മു​നി​സി​പ്പ​ല്‍ ഷോ​പ്പിം​ഗ് കോ​ംപ്ല​ക്സി​ന്‍റെ മു​ക​ള്‍​ഭാ​ഗ​ത്തു നി​ന്നും വ​ലി​യ കോ​ണ്‍​ക്രീ​റ്റ് പാ​ളി റോ​ഡി​ലേ​ക്ക് അ​ട​ര്‍​ന്നു വീ​ണ് കാ​ൽ ന​ട​യാ​ത്രി​ക​ന്‍റെ ത​ല​യ്ക്ക് പ​രി​ക്കേ​റ്റു. ബ​ല​ക്ഷ​യം നേ​രി​ടു​ന്ന കെ​ട്ടി​ട​ത്തി​ൽ നി​ന്നും മു​മ്പും കോ​ണ്‍​ക്രീ​റ്റ് പാ​ളി​ക​ള്‍ നി​ലം​പൊ​ത്തി​യി​ട്ടു​ണ്ട്.

കെ​ട്ടി​ട​ത്തി​ല്‍ ത​ന്നെ ത​ട്ടി ചി​ത​റി​യാ​ണ് അ​വ​ശി​ഷ്ട​ങ്ങ​ള്‍ താ​ഴേ​ക്കു വീ​ണ​ത്. കു​ട ചൂ​ടി ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന മാ​തി​ര​പ്പി​ള്ളി കൊ​ര​ട്ടി​കു​ന്നേ​ല്‍ മാ​ത്യൂ​സി​നാ​ണ് പ​രി​ക്കേ​റ്റ​ത്. കു​ട ത​ക​ര്‍​ത്ത് കോ​ണ്‍​ക്രീ​റ്റ് മാ​ത്യൂ​സി​ന്‍റെ ത​ല​യി​ല്‍ പ​തി​ച്ചു. മാ​ര്‍ ബ​സേ​ലി​യോ​സ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടി​യ മാ​ത്യൂ​സി​ന്‍റെ ത​ല​യി​ല്‍ ഏ​ഴ് തു​ന്ന​ലു​ണ്ട്. ത​യ്യ​ല്‍ തൊ​ഴി​ലാ​ളി​യാ​യ മാ​ത്യൂ​സ് ഇ​ന്ന​ലെ രാ​വി​ലെ ബ​സി​ല്‍ നി​ന്നും ഇ​റ​ങ്ങി സ്ഥാ​പ​ന​ത്തി​ലേ​ക്ക് ന​ട​ക്കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. കോ​ണ്‍​ക്രീ​റ്റ് പാ​ളി വീ​ഴു​മ്പോ​ള്‍ പൂ​പ്പാ​റ​ക്കു​ള്ള ജ​യ​ന്‍ ബ​സ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്നു​ണ്ടാ​യി​രു​ന്നു. ബ​സി​ന്‍റെ മു​ന്‍​ഭാ​ഗ​ത്തെ സൈ​ഡ് ഗ്ലാ​സും ത​ക​ര്‍​ന്നു. ഡോ​റി​ന്‍റെ ഭാ​ഗ​ത്തും അ​വ​ശി​ഷ്ടം വീ​ണി​രു​ന്നു.

റോ​ഡി​ല്‍ നി​ര​വ​ധി യാ​ത്ര​ക്കാ​ര്‍ ഉ​ണ്ടാ​യി​രു​ന്ന സ​മ​യ​ത്താ​യി​രു​ന്നു അ​പ​ക​ടം. പ​തി​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ള്ള​താ​ണ് ഷോ​പ്പിം​ഗ് കോ​ംപ്ല​ക്സ്. ബ​ല​ക്ഷ​യം സം​ഭ​വി​ച്ച് ത​ക​ര്‍​ച്ച തു​ട​ങ്ങി​യി​ട്ട് കു​റ​ച്ചു​കാ​ല​മാ​യി. ഇ​തി​ന് മു​മ്പും കോ​ണ്‍​ക്രീ​റ്റ് പാ​ളി​ക​ള്‍ നി​ലം​പൊ​ത്തി​യി​ട്ടു​ണ്ട്. അ​ട​ര്‍​ന്നു​വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ല്‍ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ഭാ​ഗ​ങ്ങ​ള്‍ ഇ​നി​യു​മു​ണ്ട്. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ന​ഗ​ര​സ​ഭ​യു​ടെ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം കെ​ട്ടി​ടം സ​ന്ദ​ര്‍​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി. അ​ടി​യ​ന്ത​ര​മാ​യി വേ​ണ്ട അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ഉ​ട​ന്‍ ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.

Tags : injury NattuVishasham DistrictNews

Recent News

Corehub Up