ചാലക്കുടി: പുരികത്തിൽ കുത്തിക്കയറിയ പേനയുടെ നിബ് ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു. താലൂക്കാശുപത്രിലെ ഇഎൻടി വിഭാഗത്തിലാണ് ശസ്തക്രിയ നടന്നത്. ട്രക്ക് ഡ്രൈവറായ രോഗി വാഹനത്തിനകത്ത് വീണപ്പോഴാണ് പേനയുടെ നിബ് നെറ്റിയിൽ കുത്തിക്കയറിയത്.
നിബിന്റെ കുറച്ചുഭാഗം മാത്രമേ പുറത്തുകാണാനുണ്ടായിരുന്നുള്ളു. ഇഎൻടി സർജൻ ഡോ.വി.എ. അംബുജം, ഡോ. രേഖ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നിബ് ഉൾപ്പെടെയുള്ള ഭാഗങ്ങൾ പുറത്തെടുത്തു.
Tags : Nattuvishesham District News