x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ഡി​എ​ഫ് ഓ​ഫീ​സി​ൽ പെ​ൻ​ഷ​ൻവി​ത​ര​ണം: സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ക്ക​ണമെന്ന് സി​പി​എം


Published: June 4, 2026 05:29 AM IST | Updated: June 4, 2026 05:29 AM IST

പു​ൽ​പ്പ​റ്റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലേ​ക്ക് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞപ്പോൾ.

മ​ല​പ്പു​റം: പു​ൽ​പ്പ​റ്റ യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സി​ൽവ​ച്ച് ക്ഷേ​മ പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്ത​വ​ർ​ക്കെ​തി​രേ സ​ർ​ക്കാ​ർ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേറി​യ​റ്റ് പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. മു​സ്‌ലിം​ലീ​ഗ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പു​ൽ​പ്പ​റ്റ സ​ഹ​ക​ര​ണ ബാ​ങ്ക് അ​ധി​കൃ​ത​രാ​ണ് പു​ൽ​പ്പ​റ്റ കാ​ര​പ്പ​റ​ന്പി​ലെ യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സി​ലേ​ക്ക് ഗു​ണ​ഭോ​ക്താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി ക്ഷേ​മപെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്ത​ത്.

പു​ൽ​പ്പ​റ്റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ സി. ​അ​ക്ബ​ർ, യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ വാ​ഹി​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു വി​ത​ര​ണം. പെ​ൻ​ഷ​ൻ വാ​ങ്ങാ​ൻ ഓ​ഫീ​സി​നുമു​ന്നി​ൽ രാ​ത്രി​വ​രെ ഗു​ണ​ഭോ​ക്താ​ക്ക​ൾ ക്യൂ നി​ൽ​ക്കു​ന്ന വീ​ഡി​യോ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ക്ഷേ​മ പെ​ൻ​ഷ​ൻ രാ​ഷ‌്ട്രീ​യ വി​ഷ​യ​മ​ല്ല. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് കൃ​ത്യ​മാ​യും മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​മാ​ണ് പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്ത​ത്. ഒ​രു രാ​ഷ‌്ട്രീ​യ ഇ​ട​പെ​ട​ലു​മു​ണ്ടാ​യി​ട്ടി​ല്ല. പെ​ൻ​ഷ​ൻ ഒൗ​ദാ​ര്യ​മ​ല്ല, അ​വ​കാ​ശ​മാ​ണെ​ന്ന നി​ല​പാ​ടാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച​ത്.

ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ആ​ത്മാ​ഭി​മാ​ന​ത്തെ ചോ​ദ്യം ചെ​യ്യും​വി​ധം അ​വ​രെ പാ​ർ​ട്ടി ഓ​ഫീ​സി​ൽ വി​ളി​ച്ചു​വ​രു​ത്തി പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്ത​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് സി​പി​എം ചൂ​ണ്ടി​ക്കാ​ട്ടി. ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണം ഉ​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തെ രാ​ഷ‌്ട്രീ​യ​മാ​യി ദു​രു​പ​യോ​ഗം ചെ​യ്ത​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്നും ജി​ല്ലാ സെ​ക്ര​ട്ട​റി​യ​റ്റ് പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ബാ​ങ്കി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച്

യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി ഓ​ഫീ​സി​ൽ വ​ച്ച് സ​ർ​ക്കാ​രി​ന്‍റെ ക്ഷേ​മ പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പു​ൽ​പ്പ​റ്റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. ക്ഷേ​മ പെ​ൻ​ഷ​ൻ വി​ത​ര​ണം രാ​ഷ‌്ട്രീ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ദു​രു​പ​യോ​ഗം ചെ​യ്തു​വെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു മാ​ർ​ച്ച്.

ബാ​ങ്ക് പ​രി​സ​ര​ത്ത് എ​ത്തു​ന്ന​തി​നു മു​ന്പ് മാ​ർ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു. ഇ​ത് ഏ​റെ വാ​ഗ്വാ​ദ​ങ്ങ​ൾ​ക്കും ഉ​ന്തും ത​ള്ളി​നും ഇ​ട​യാ​ക്കി. പ്ര​ദേ​ശ​ത്ത് ഏ​റെ നേ​രം സം​ഘ​ർ​ഷാ​വ​സ്ഥ തു​ട​ർ​ന്നെ​ങ്കി​ലും നേ​താ​ക്ക​ളും പോ​ലീ​സും ചേ​ർ​ന്ന് ശാ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സി​പി​എം നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

 

Tags : Local News Nattuvishesham Malappuram

Recent News

Corehub Up