അങ്ങാടിപ്പുറം - മങ്കട ബ്ലോക്ക് കമ്മിറ്റികൾ അങ്ങാടിപ്പുറത്ത് നടത്തിയ പ്രതിഷേധ പ്രകടനം.
അങ്ങാടിപ്പുറം: ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള നടപടിയിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്എസ്പിയു) അങ്ങാടിപ്പുറം - മങ്കട ബ്ലോക്ക് കമ്മിറ്റികൾ അങ്ങാടിപ്പുറത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
കെഎസ്എസ്പിയു ജില്ലാ ജോയിന്റ് സെക്രട്ടറി ഡോ. കെ.ടി. അലി അസ്കർ ഉദ്ഘാടനം ചെയ്തു.
മങ്കട ബ്ലോക്ക് സെക്രട്ടറി സി.പി. മോഹനൻ അധ്യക്ഷനായിരുന്നു. സംസ്ഥാന കൗണ്സിൽ അംഗം എ.പി. വർഗീസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.എ. ആന്റണി, പി. അംബിക, എം. ഗണപതി, എൻ. സ്മിത, യൂണിറ്റ് ഭാരവാഹികളായ ടി.പി. വനജ, എച്ച്.സരോജിനി, പി. രവി, ഇ. അനസ് ബാബു, മങ്കട ബ്ലോക്ക് ട്രഷറർ പി. ഉണ്ണികൃഷ്ണൻ, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ കെ. ഹംസ, കെ. മുഹമ്മദ്, സി.എച്ച്. അബ്ദുറഹിമാൻ, അങ്ങാടിപ്പുറം ബ്ലോക്ക് സെക്രട്ടറി എം. യശോധരൻ, ജില്ലാ കമ്മിറ്റി അംഗം പി. ഉഷാകുമാരി എന്നിവർ പ്രസംഗിച്ചു.
Tags : National Agitation NattuVishesham DistrictNews