ഒപ്പുശേഖരണ സമ്മേളനം ആര്. രഘുനാഥന് നായര്‍ ഉദ്ഘാടനം ചെയ്യുന്നു.
തൊടുപുഴ: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് രാഷ്ട്രപതിക്ക് സമര്‍പ്പിക്കുന്ന ഭീമഹര്ജിക്കായി ജില്ലയില്‍നിന്നുള്ള അംഗങ്ങളുടെ ഒപ്പുശേഖരണം നടത്തി. പിഎഫ്ആര്‍ഡിഎ നിയമം പിന്‍വലിക്കുക, പെന്ഷന് വാലിഡേഷന്‍ റൂള്‍ ഉപേക്ഷിക്കുക, സ്റ്റാറ്റ്യൂട്ടറി പെന്ഷന് പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഭീമഹര്‍ജിയില്‍ ഉന്നയിക്കുന്നത്.
സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്. രഘുനാഥന് നായര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ലീലാമ്മ ഗോപിനാഥ് അധ്യക്ഷത വഹിച്ചു. എഫ് എസ്ഇറ്റിഒ ജില്ലാ സെക്രട്ടറി റ്റി.ജി. രാജീവ്, സെന്‍ട്രല്‍ ഗവ. പെന്‍ഷനേഴ്സ് അസോസിയേഷന് ജില്ലാ വൈസ് പ്രസിഡന്റ് റ്റി.ഡി. ജോസ്, വി.കെ.മാണി, എ.എന്‍.ചന്ദ്രബാബു, മോളിക്കുട്ടി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. ഭീമഹര്‍ജി കൈമാറലിന് മുന്നോടിയായി തൊടുപുഴയില്‍ നടത്തിയ പ്രകടനത്തില്‍ നൂറുകണക്കിന് പെന്‍ഷന്‍കാര്‍ പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews signature campaign