x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രി​ട്ടി​യി​ൽ വ​നംവ​കു​പ്പ് ചെ​ക്ക്പോ​സ്റ്റി​ന് ഇ​നി സ്ഥി​രം സം​വി​ധാ​നം

വെബ് ഡെസ്ക്
Published: September 10, 2026 01:47 AM IST | Updated: September 10, 2026 01:47 AM IST

പു​തി​യ ചെ​ക്ക്പോ​സ്റ്റ് ക​ണ്ടെ​യ്‌​ന​ർ ഓ​ഫി​സ് സം​വി​ധാ​നം.

ഇ​രി​ട്ടി: വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ വ​നം വ​കു​പ്പ് ചെ​ക്ക് പോ​സ്റ്റി​ന് സ്ഥി​രം സ്ഥ​ലം ക​ണ്ടെ​ത്തി. ഇ​രി​ട്ടി ടൗ​ണി​നു സ​മീ​പം ത​ല​ശേ​രി–​മൈ​സൂ​രു സം​സ്ഥാ​നാ​ന്ത​ര പാ​ത​യി​ൽ പൊ​ലി​സ് സ്റ്റേ​ഷ​ന് എ​തി​ർ​വ​ശം, ആ​റ​ളം വൈ​ൽ​ഡ് വാ​ർ​ഡ​ൻ കാ​ര്യാ​ല​യ​ത്തി​നു മു​ന്നി​ലെ മ​രാ​മ​ത്ത് വ​കു​പ്പ് സ്ഥ​ല​മാ​ണ് ചെ​ക്ക് പോ​സ്റ്റി​നാ​യി അ​നു​വ​ദി​ച്ച​ത്. നി​ല​വി​ൽ മാ​ട​ത്തി​ലി​ലെ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലാ​ണ് ചെ​ക്ക് പോ​സ്റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ക​ണ്ടെ​യ്ന​ർ മാ​തൃ​ക​യി​ൽ 20 ല​ക്ഷം രൂ​പ ചെ​ല​വി​ൽ പു​തി​യ ചെ​ക്ക്പോ​സ്റ്റും ഒ​രു​ക്കും. നി​ർ​മാ​ണ ചു​മ​ത​ല​യു​ള്ള പാ​ല​ക്കാ​ട് റീ​ജ​ണ​ൽ നി​ർ​മി​തി കേ​ന്ദ്രം ക​ണ്ടെ​യ്ന​ർ കെ​ട്ടി​ടം സ്ഥ​ല​ത്തെ​ത്തി​ച്ചി​ട്ടു​ണ്ട്. ര​ണ്ടു ദി​വ​സ​ത്തി​ന​കം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കും. ഓ​ഫി​സ്, ഹാ​ൾ, കി​ട​പ്പു​മു​റി, അ​ടു​ക്ക​ള, ശു​ചി​മു​റി തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് കെ​ട്ടി​ടം ഒ​രു​ക്കു​ന്ന​ത്. വൈ​ദ്യു​തി ക​ണ​ക്‌​ഷ​നും സി​സി​എ​ഫ് അ​നു​മ​തി​യും ല​ഭി​ക്കു​ന്ന​തോ​ടെ ചെ​ക്ക് പോ​സ്റ്റ് മാ​ട​ത്തു​നി​ന്ന് ഇ​വി​ടേ​ക്ക് മാ​റ്റും.

ചെ​ക്ക്പോ​സ്റ്റ് കൂ​ട്ടു​പു​ഴ​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നാ​യി നേ​ര​ത്തേ സ്ഥ​ലം ക​ണ്ടെ​ത്താ​ൻ ശ്ര​മി​ച്ചി​രു​ന്നെ ങ്കി​ലും വി​ജ​യി​ച്ചി​ല്ല. സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് ചീ​ഫ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ കെ. ​ദീ​പ, ഡി​എ​ഫ്ഒ പി. ​കാ​ർ​ത്തി​ക് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ട്ടു​പു​ഴ, വ​ള​വു​പാ​റ, കി​ളി​യ​ന്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ​ർ​ക്കാ​ർ സ്ഥ​ല​ങ്ങ​ൾ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്താ​നാ​യി​ല്ല.

മാ​ട​ത്തെ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലെ ചോ​ർ​ച്ച​യും സ്ഥ​ല​പ​രി​മി​തി​യും ജീ​വ​ന​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി​രു​ന്നു. മൂ​ന്ന് ജീ​വ​ന​ക്കാ​രാ​ണ് ഷി​ഫ്റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്ന​ത്. ക​ർ​ണാ​ട​ക​യി​ൽ നി​ന്നു​ള്ള മ​രം​ക​ട​ത്ത് ത​ട​യു​ന്ന​തി​നാ​യി ഇ​രി​ട്ടി പാ​ല​ത്തി​നു സ​മീ​പം പ​തി​റ്റാ​ണ്ടു​ക​ളാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ചെ​ക്ക് പോ​സ്റ്റ് റോ​ഡ് വി​ക​സ​ന​ത്തെ തു​ട​ർ​ന്ന് 2017ലാ​ണ് മാ​ട​ത്തി​ലി​ലേ​ക്ക് മാ​റ്റി​യ​ത്.

2020 ന​വം​ബ​റി​ൽ കൂ​ട്ടു​പു​ഴ​യി​ലേ​ക്കും പി​ന്നീ​ട് 2021ൽ ​വീ​ണ്ടും മാ​ട​ത്തി​ലി​ലേ​ക്കും മാ​റ്റി. പു​തി​യ സ്ഥി​രം സ്ഥ​ലം ല​ഭി​ച്ച​തോ​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ചെ​ക്ക്പോ​സ്റ്റി​ന്‍റെ സ്ഥ​ല​മാ​റ്റ​ത്തി​ന് വി​രാ​മ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വ​നംവ​കു​പ്പ്.

 

Tags : check-post NattuVishasham DistrictNews

Recent News

Corehub Up