x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​ക്ഷ​ര​താ പ്രേരക്മാർക്ക് നൽകാനുള്ള കുടിശിക തീർപ്പാക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി​ക്ക് നി​വേ​ദ​നം


Published: June 4, 2026 05:32 AM IST | Updated: June 4, 2026 05:32 AM IST

സാ​ക്ഷ​ര​താ പ്രേ​ര​ക്മാ​രു​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു ദേ​ശീ​യ സാ​ക്ഷ​ര​താ പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി കെ.​എം.​ ഷാ​ജി​ക്ക് നി​വേ​ദ​നം ന​ൽ

കോ​ഴി​ക്കോ​ട് :സാ​ക്ഷ​ര​ത പ്രേ​ര​ക്മാ​രു​ടെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു ദേ​ശീ​യ സാ​ക്ഷ​ര​ത പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ത​ദ്ദേ​ശ വ​കു​പ്പ് മ​ന്ത്രി കെ.​എം.​ഷാ​ജി​ക്ക് നി​വേ​ദ​നം ന​ൽ​കി.
സം​സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ 1,350 ഓ​ളം പ്രേ​ര​ക്മാ​ർ വി​വി​ധ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്തു വ​രു​ന്ന​ത്.

വേ​ത​ന​ത്തി​ന്‍റെ 60 ശ​ത​മാ​നം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​വും 40 സാ​ക്ഷ​ര​ത മി​ഷ​നു​മാ​ണ് പ്രേ​ര​ക്മാ​ർ​ക്ക് ന​ൽ​കു​ന്ന​ത്. സാ​ക്ഷ​ര​താ മി​ഷ​ന്‍റെ വി​ഹി​തം ഇ​പ്പോ​ഴും കു​ടി​ശി​ക​യാ​ണ്.
പ്രേ​ര​ക്മാ​രു​ടെ വേ​ത​നം പൂ​ർ​ണ​മാ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ന​ൽ​കു​ക, സേ​വ​ന കാ​ലാ​വ​ധി, പാ​ർ​ട്ട് ടൈം - ​ക​ണ്ടി​ജ​ന്‍റ് ജീ​വ​ന​ക്കാ​രു​ടേ​തു പോ​ലെ 70 വ​യ​സ് വ​രെ​യാ​യി ഉ​യ​ർ​ത്തു​ക,

തു​ല്യ ജോ​ലി​ക്ക് തു​ല്യ വേ​ത​നം ന​ൽ​കു​ക, മെ​ഡി​സെ​പ്പ് പോ​ലു​ള്ള ആ​രോ​ഗ്യ - ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ അ​നു​വ​ദി​ക്കു​ക, പ്രേ​ര​ക്മാ​ർ വി​ര​മി​ക്കു​മ്പോ​ൾ ഗ്രാ​റ്റു​വി​റ്റി, പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ക, വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് പു​ന​ർ​വി​ന്യ​സി​ക്ക​പ്പെ​ട്ട പ്രേ​ര​ക്മാ​രെ മാ​തൃ​പ​ഞ്ചാ​യ​ത്തി​ലേ​ക്കോ, സ​മീ​പ പ​ഞ്ചാ​യ​ത്തി​ലേ​ക്കോ മാ​റാ​നു​ള്ള അ​വ​സ​രം സൃ​ഷ്ടി​ക്കു​ക, മി​നി​മം വേ​ത​നം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.

യൂ​ണി​യ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ​ശി​കു​മാ​ർ ചേ​ള​ന്നൂ​ർ, സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ഒ.​മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​വേ​ദ​നം ന​ല്‍​കി​യ​ത്.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up