പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഉദ്ഘാടനം മന്ത്രി ടി. സിദ്ദിഖ് നിര്‍വഹിക്കുന്നു.
മീനങ്ങാടി: ചീങ്ങേരി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ ചാരിറ്റി പ്രസ്ഥാനമായ ഫിനിക്സ് സഹായനിധി സമൂഹത്തിന് ചെയ്യുന്നത് മഹത്തരമായ കാര്യങ്ങളാണെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ്.
ഫിനിക്സിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മോര് സ്തേഫാനോസ് അധ്യക്ഷത വഹിച്ചു. വികാരി ഫാ. ഷിന്‍സണ്‍ മത്തോക്കില്‍, ട്രസ്റ്റി പീറ്റര്‍ താണേലിമാലില്, സെക്രട്ടറി ഷിജോ എന്‍. വര്‍ഗീസ്, ജോയിന്റ് ട്രസ്റ്റി ടി.ജി. സജി, ഫിനിക്സ് സെക്രട്ടറി കെ.കെ. പൗലോസ് എന്നിവര്‍ പ്രസംഗിച്ചു. ഇടവകയില്‍ നിന്നു മികച്ച കര്‍ഷകരായി തെരഞ്ഞെടുക്കപ്പെട്ടവരെയും റാങ്ക് ജേതാക്കളെയും യോഗത്തില്‍ അനുമോദിച്ചു.