x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​റ​വം-​പെ​രു​വം​മു​ഴി റോ​ഡ് നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു


Published: March 1, 2026 07:27 AM IST | Updated: March 1, 2026 07:27 AM IST

പി​റ​വം: കു​മ​ര​കം-​നെ​ടു​മ്പാ​ശേ​രി റോ​ഡി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പെ​രു​വ-​പി​റ​വം-​പെ​രു​വം​മുഴി റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ച്ചു. കേ​ര​ള സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് പ്രോ​ജ​ക്ടി​ന്‍റെ (കെ​എ​സ്ടി​പി) കീ​ഴി​ൽ കു​മ​ര​കം-​നെ​ടു​മ്പാ​ശേ​രി റോ​ഡി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പെ​രു​വം​മു​ഴി റോ​ഡി​ന്‍റെ നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്.

പു​ന​രാ​രം​ഭി​ച്ച നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ പാ​ല​ങ്ങ​ളും ക​ലു​ങ്കു​ക​ളും പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് തീ​രു​മാ​നം. പി​റ​വം-​ക​ക്കാ​ട് റോ​ഡി​ലു​ള്ള പ​ട​വെ​ട്ടി​പ്പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കു​പ്പി​ക്ക​ഴു​ത്തു പോ​ലു​ള്ള പാ​ല​ത്തി​ലൂ​ടെ ക​ഷ്ടി​ച്ച് ഒ​രു വാ​ഹ​നം മാ​ത്ര​മാ​ണ് ക​ട​ന്നു​പോ​കാ​നാ​വു​ക. ഇ​വി​ടെ സ​മാ​ന്ത​ര​പാ​ത നി​ർ​മി​ച്ച ശേ​ഷം പാ​ലം പൊ​ളി​ക്കും. പാ​ലം പൊ​ളി​ച്ചു പു​ന​ർ​നി​ർ​മി​ക്കു​ന്ന ഘ​ട്ട​ത്തി​ൽ ര​ണ്ടു ഭാ​ഗ​ത്തേ​ക്കും ഗ​താ​ഗ​തം ന​ട​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. സ​മീ​പ​ത്ത് സ​മാ​ന്ത​ര റോ​ഡി​ന്‍റെ നി​ർ​മാ​ണം ദ്രു​ത​ഗ​തി​യി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ര​ണ്ട​ര മാ​സ​ത്തി​നു​ള്ളി​ൽ പെ​രു​വ-​പി​റ​വം-​പെ​രു​വം​മുഴി റോ​ഡി​ൽ വ​രു​ന്ന എ​ല്ലാ പാ​ല​ങ്ങ​ളു​ടെ​യും ക​ല​ങ്കു​ക​ളു​ടെ​യും നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്. റീ​ബി​ൽ​ഡ് കേ​ര​ള​യി​ലു​ൾ​പ്പെ​ടു​ത്തി തു​ക അ​നു​വ​ദി​ച്ച റോ​ഡ് നി​ര്‍​മാ​ണം ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​ത്തോ​ള​മാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. കു​മ​ര​ക​ത്തു​നി​ന്നും കു​റ​ഞ്ഞ ദൂ​ര​ത്തി​ൽ വ​ള​രെ വേ​ഗ​ത്തി​ൽ നെ​ടു​മ്പാ​ശേ​രി​യി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ന്ന വി​ധ​ത്തി​ലാ​ണ് റോ​ഡി​ന്‍റെ നി​ർ​മാ​ണം. നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ച പ​ട​വെ​ട്ടി പാ​ല​ത്തി​ന്‍റെ സ​മാ​ന്ത​ര പാ​ത നി​ർ​മി​ക്കു​ന്ന പ്ര​ദേ​ശം ക​ഴി​ഞ്ഞ ദി​വ​സം അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

Tags : nattu vishesham Piravom-Peruvammuzh road construction

Recent News

Corehub Up