കിടങ്ങൂരില്‍ പികെവി അനുസ്മരണ സമ്മേളനം
കിടങ്ങൂര്‍: സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെയും സ്നേഹപൂര്‍വ ഇടപെടല്‍ കൊണ്ടും ജന്മനസുകളില്‍ സ്ഥാനം പിടിച്ച പികെവിയുടെ ജീവിതം പാഠ്യവിഷയമാക്കണമെന്ന് നിയമസഭ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. പികെവിയുടെ ജന്മനാടായ കിടങ്ങൂരില്‍ നടന്ന പികെവി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം. സമ്മേളനത്തില്‍ പികെവി സെന്റര്‍ ഫോര്‍ ഹ്യുമന്‍ ഡെവലപ്പ്മെന്റ് ആന്‍ഡ് കള്‍ച്ചറല്‍ അഫയേഴ്സ് കിടങ്ങൂര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പികെവി പുരസ്കാരം സിപിഐ ദേശീയ നേതാവ് കെ. പ്രകാശ് ബാബുവിന് സമ്മാനിച്ചു. കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകളും ചികത്സ സഹായങ്ങളും വിതരണം ചെയ്തു.
പികെവി സെന്റര്‍ വൈസ് പ്രസിഡന്റ് ബാബു കെ. ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജല വിഭവ മന്ത്രി മോന്‍സ് ജോസഫ്, ഡോ. സിറിയക് തോമസ്, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി. കെ. ശശീധരന്, വി. കെ. സന്തോഷ് കുമാര്‍, വി.ബി. ബിനു, പി.കെ. ഷാജകുമാര്‍, ജോസ്മോന് മുണ്ടക്കല്‍, പി. ജി. തൃഗുണസെന്, പി.എന്‍. ബിനു, ശാരദ മോഹന്‍, വി.ടി. തോമസ്,സിറിയക് തോമസ് എന്നിവര്‍ പ്രസംഗിച്ചു.