x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ങ്ങ​ളാ​യി​യി​ൽ പ്ലാ​ന്‍റ് എ ​മൊ​മെ​ന്‍റ് പ​ദ്ധ​തി​ക്ക് തു​ട​ക്കം


Published: March 12, 2026 07:42 AM IST | Updated: March 12, 2026 07:42 AM IST

പ​യ്യാ​വൂ​ർ: ഹ​രി​ത​വ​ത്ക​ര​ണം ല​ക്ഷ്യ​മാ​ക്കി ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന പ്ലാ​ന്‍റ് എ ​മൊ​മെ​ന്‍റ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ഉ​ത്സ​വ​ങ്ങ​ൾ, ആ​ഘോ​ഷ​ങ്ങ​ൾ, ജ​ന്മ​ദി​ന​ങ്ങ​ൾ തു​ട​ങ്ങി​യ പ്ര​ത്യേ​ക അ​വ​സ​ര​ങ്ങ​ളി​ൽ പൊ​തു ഇ​ട​ങ്ങ​ളി​ലും പൊ​തു സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ലും ചെ​ടി​ക​ളും ഫ​ല​വൃ​ക്ഷ തൈ​ക​ളും ന​ട്ടു പി​ടി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് പ്ലാ​ന്‍റ് എ ​മൊ​മെ​ന്‍റ്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ട്ടു പി​ടി​പ്പി​ക്കേ​ണ്ട തൈ​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​പി. വി​പി​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​വി​ക്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്ക് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എം.​വി. ബി​ന്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ല്ലാ വാ​ർ​ഡു​ക​ളി​ലും പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ക. മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തി​നു​ള​ള ഒ​രു​ക്ക​ങ്ങ​ളും ഇ​തോ​ടൊ​പ്പം ആ​രം​ഭി​ച്ചു.

പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​യു. ഹ​രി​കൃ​ഷ്ണ​ൻ ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​വി പ​ദ്ധ​തി വി​ശ​ദീ​ക​ര​ണ​വും ന​ട​ത്തി. കെ.​സി. അ​മ്മു​ക്കു​ട്ടി, ശ്രീ​ക​ണ്ഠ​പു​രം എ​സ്എ​ച്ച്ഒ അ​മ​ൽ, പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് വി.​പി. മോ​ഹ​ന​ൻ, ഇ. ​ഗോ​വി​ന്ദ​ൻ, കെ.​എം.​പി. മു​ഹ​മ്മ​ദ് കു​ഞ്ഞി, പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ, എ.​ജെ. സ​ജി​മോ​ൻ, കെ. ​ലി​ജ, പ​ഞ്ചാ​യ​ത്ത് അ​സി. സെ​ക്ര​ട്ട​റി പി.​യു. താ​ഹി​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu visheshsam Plant a Moment

Recent News

Corehub Up