വൈപ്പിൻ: മുളവുകാടുള്ള ഹോട്ടലിൽ ഒരു പ്രമുഖ ബ്രാൻഡ് കാറിന്റെ ലോഞ്ചിംഗ് ചടങ്ങിനിടെ ക്ഷണിതാക്കൾ തമ്മിലടിച്ച സംഭവത്തിൽ ഒരാൾക്കെതിരെ മുളവുകാട് പോലീസ് കേസെടുത്തു. കൊടുങ്ങല്ലൂർ മതിലകം സ്വദേശി ജയനെതിരെയാണ് കേസെടുത്തത്.
അടിപിടിയിൽ മൂക്കിനും കാലിനും പരിക്കേറ്റ ഇരിങ്ങാലക്കുട മാളക്കാരൻ വീട്ടിൽ സിക്സൺ ജോൺ, സഹോദരൻ സജി ജോൺ എന്നിവർ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
ചടങ്ങ് നടക്കുന്നതിനിടെ പരിചയക്കാരനായ ജയനോട് സജി ഏതോ കാര്യം ചോദിച്ചത് തർക്കത്തിനിടയാക്കുകയും അടിപിടിയിൽ കലാശിക്കുകയുമായിരുന്നു. 18ന് രാത്രി 10 ഓടെയായിരുന്നു സംഭവം.
Tags : Local News Nattuvishesham Ernakulam