x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ക​ച്ച സേ​വ​നം ന​ട​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ദ​രി​ച്ചു


Published: June 15, 2026 01:29 AM IST | Updated: June 15, 2026 01:29 AM IST

ഇ​ടു​ക്കി: ജി​ല്ല​യി​ല്‍ മി​ക​ച്ച സേ​വ​നം ന​ട​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം.​ സാ​ബു​ മാ​ത്യു പ്ര​ശം​സാ​പ​ത്രം ന​ല്‍​കി ആ​ദ​രി​ച്ചു.
ജി​ല്ല​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ കേ​സ​ന്വേ​ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ മി​ക​വ് പു​ല​ര്‍​ത്തി​യ സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍​മാ​രെ​യും ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ടു​മാ​രെ​യു​മാ​ണ് ജി​ല്ലാ ആ​സ്ഥാ​ന ക്യാ​മ്പി​ലെ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ച​ത്.

ത​ങ്ങ​ളു​ടെ അ​ധി​കാ​ര​പ​രി​ധി​യി​ലു​ള്ള നി​ല​വി​ല്‍ അ​ന്വേ​ഷ​ണ​ത്തി​ലു​ള്ള കേ​സു​ക​ള്‍ കാ​ര്യ​ക്ഷ​മ​മാ​യും സ​മ​യ​ബ​ന്ധി​ത​മാ​യും പൂ​ര്‍​ത്തി​യാ​ക്കി സാ​ധാ​ര​ണ ജ​ന​ങ്ങ​ള്‍​ക്ക് വേ​ഗ​ത്തി​ല്‍ നീ​തി ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ അം​ഗീ​കാ​ര​ത്തി​ന് അ​ര്‍​ഹ​രാ​ക്കി​യ​ത്.​

കേ​സ​ന്വേ​ഷ​ണ​ത്തി​ലെ കൃ​ത്യ​ത​യും ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​വും പൊ​തു​ജ​ന​വി​ശ്വാ​സം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക​മാ​ണെ​ന്നും മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം കാ​ഴ്ച​വ​ച്ച ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഭാ​വി​യി​ലും ഇ​തേ ആ​ത്മാ​ര്‍​ഥ​ത​യോ​ടെ സേ​വ​നം തു​ട​ര​ണ​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.

Tags : Police officers Police officers honored

Recent News

Corehub Up