x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോളിംഗ്: സു​​ര​​ക്ഷ​​യ്ക്കും ക്ര​​മ​​സ​​മാ​​ധാ​​ന പാ​​ല​​ന​​ത്തി​​നും വി​​പു​​ല ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍


Published: April 7, 2026 10:50 PM IST | Updated: April 7, 2026 10:50 PM IST

കോട്ടയം: തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് ജി​​ല്ല​​യി​​ല്‍ ക്ര​​മ​​സ​​മാ​​ധാ​​നം ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​നും തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​പ​​ടി​​ക​​ളു​​ടെ സു​​ര​​ക്ഷ​​യ്ക്കു​​മാ​​യി പോ​​ലീ​​സ് വി​​പു​​ല​​മാ​​യ ക്ര​​മീ​​ക​​ര​​ണം ഏ​​ര്‍​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. 32 സ്റ്റേ​​ഷ​​ന്‍ ഹൗ​​സ് ഓ​​ഫീ​​സ​​ര്‍​മാ​​രു​​ടെ കീ​​ഴി​​ലും ര​​ണ്ട് പ​​ട്രോ​​ളിം​​ഗ് സം​​ഘ​​ങ്ങ​​ള്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്നു​​ണ്ട്. പോ​​ളിം​​ഗ് ബൂ​​ത്തു​​ക​​ള്‍ കേ​​ന്ദ്രീ​​ക​​രി​​ച്ച് ഗ്രൂ​​പ്പ് പ​​ട്രോ​​ളിം​​ഗ് ഏ​​ര്‍​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.

ഡി​​വൈ​​എ​​സ്പി​​മാ​​രു​​ടെ കീ​​ഴി​​ലു​​ള്ള സ്ട്രൈ​​ക്ക​​ര്‍ ഫോ​​ഴ്സു​​ക​​ളും ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി നേ​​രി​​ട്ട് നി​​യ​​ന്ത്രി​​ക്കു​​ന്ന സ്ട്രൈ​​ക്ക​​ര്‍ ഫോ​​ഴ്സും പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്നു​​ണ്ട്. 4577 പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​യാ​​ണ് ക്ര​​മ​​സ​​മാ​​ധാ​​ന പാ​​ല​​ത്തി​​നും സു​​ര​​ക്ഷ​​യ്ക്കു​​മാ​​യി നി​​യോ​​ഗി​​ച്ചി​​ട്ടു​​ള്ള​​തെ​​ന്ന് ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് എ. ​​ഷാ​​ഹു​​ല്‍ ഹ​​മീ​​ദ് പ​​റ​​ഞ്ഞു. 14 ഡി​​വൈ​​എ​​സ്പി​​മാ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ 1717 സ്‌​​പെ​​ഷ​​ല്‍ ഓ​​ഫീ​​സ​​ര്‍​മാ​​രു​​ടെ മേ​​ല്‍​നോ​​ട്ട​​ത്തി​​ലാ​​ണു പോ​​ലീ​​സ് സേ​​ന​​യെ വി​​ന്യ​​സി​​ക്കു​​ന്ന​​ത്.

പോ​​ളിം​​ഗി​​നു​​ശേ​​ഷം ക​​ള​​ക്‌​​ഷ​​ന്‍ സെ​​ന്‍റ​​റു​​ക​​ളി​​ലാ​​ണ് വോ​​ട്ടിം​​ഗ് മെ​​ഷീ​​നു​​ക​​ള്‍ എ​​ത്തി​​ക്കു​​ക. നാ​​ലു മ​​ണ്ഡ​​ല​​ങ്ങ​​ളി​​ല്‍ ക​​ള​​ക്ഷ​​ന്‍ സെ​​ന്‍റ​​റി​​ല്‍ ത​​ന്നെ​​യാ​​ണ് വോ​​ട്ടെ​​ണ്ണ​​ല്‍ കേ​​ന്ദ്ര​​ങ്ങ​​ള്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ക.

Tags : Extensive arrangements nattuvishesham local news

Recent News

Corehub Up