x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ലി​ന്യം; തളിപ്പറന്പിൽ ലോ​ഡ്ജി​ന് 20,000 രൂ​പ പി​ഴ ചു​മ​ത്തി


Published: May 17, 2026 01:16 AM IST | Updated: May 17, 2026 01:16 AM IST

ത​ളി​പ്പ​റ​ന്പ് ഷം​സ് ലോ​ഡ്ജി​ൽ ക​ണ്ടെ​ത്തി​യ മാ​ലി​ന്യ​ങ്ങ​ൾ.

ത​ളി​പ്പ​റ​മ്പ്: ജി​ല്ലാ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ് ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധന​യി​ൽ ബ​ദ​രി​യ ന​ഗ​റി​ലെ ഷം​സ് ലോ​ഡ്ജി​നു 20,000 രൂ​പ പി​ഴ ചു​മ​ത്തി. ലോ​ഡ്ജി​നു പി​ന്നി​ലെ മ​ലി​ന​ജ​ല ടാ​ങ്ക് ക​വി​ഞ്ഞൊ​ഴു​കി ടാ​ങ്കി​ന് സ​മീ​പം ക​റു​ത്ത നി​റ​ത്തി​ൽ മ​ലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ക്കു​ന്ന​താ​യും സ​മീ​പ വാ​സി​ക​ൾ​ക്കും ലോ​ഡ്ജി​ലെ താ​മ​സ​ക്കാ​ർ​ക്കും കൊ​തു​കു​ശ​ല്യം വ​ള​രെ രൂ​ക്ഷ​മാ​യി അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ന്നും സ്‌​ക്വാ​ഡ് ക​ണ്ടെ​ത്തി.

ഒ​ന്നാം നി​ല​യി​ലെ ബാ​ത്‌​റൂം ഫ്ലോ​റി​ൽ നി​ന്നു​ള്ള മ​ലി​ന​ജ​ല​വും തു​റ​സാ​യി ഒ​ഴു​ക്കി വി​ടു​ന്ന​താ​യി ക​ണ്ടെ​ത്തി. ലോ​ഡ്ജി​ന്‍റെ മു​ന്നി​ൽ ചെ​ങ്ക​ൽ കൊ​ണ്ട് കെ​ട്ടി നി​ർ​മി​ച്ച ടാ​ങ്കി​ൽ പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ കൂ​ട്ടി​യി​ട്ട് ക​ത്തി​ച്ചു വ​രു​ന്ന​താ​യും ഒ​ന്നാം നി​ല​യി​ൽ ശു​ചി​മു​റി​ക​ൾ​ക്ക് സ​മീ​പം പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും തു​ണി​ക​ളും ദു​ർ​ഗ​ന്ധം പ​ര​ത്തു​ന്ന നി​ല​യി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി.

ലോ​ഡ്ജി​ൽ നി​ന്ന് അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ഹ​രി​ത​ക​ർ​മ സേ​ന​യ്ക്ക് നാ​ളി​തു​വ​രെ ന​ൽ​കി വ​രു​ന്നി​ല്ലെ​ന്നും ക​ണ്ടെ​ത്തി. 70 പേ​ർ താ​മ​സി​ക്കു​ന്ന ലോ​ഡ്ജി​ൽ ആ​കെ അ​ഞ്ച് ടോ​യ്‌​ലെ​റ്റു​ക​ളാ​ണ് ഉ​ള്ള​ത്. ഉ​ട​ൻ ത​ന്നെ മാ​ലി​ന്യ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും ഉ​ട​മ​യ്ക്ക് നി​ർ​ദേ​ശം ന​ൽ​കി.

കേ​ര​ള മു​നി​സി​പ്പാ​ലി​റ്റി ആ​ക്‌​ട് പ്ര​കാ​രം 20,000 രൂ​പ പി​ഴ ചു​മ​ത്തു​ക​യും തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ സ്‌​ക്വാ​ഡ് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി. പ​രി​ശോ​ധ​ന​യി​ൽ ജി​ല്ലാ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ് ലീ​ഡ​ർ പി.​പി. അ​ഷ്‌​റ​ഫ്‌, സ്‌​ക്വാ​ഡ് അം​ഗം അ​ല​ൻ ബേ​ബി, സി.​കെ. ദി​ബി​ൽ, ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​പി. പ്രീ​ഷ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Pollution nattuvishesham local news

Recent News

Corehub Up