പൊന്നറ ശ്രീധർ അനുസ്മരണ സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു. അനുസ്മരണ വേദി ചെയർമാൻ ഡോ. കെ. മോഹൻകുമാർ, എം.ആർ. ബൈജു എംഎൽഎ എന്നിവർ സമീ
തിരുവനന്തപുരം : സമരേതിഹാസങ്ങളിൽ തിളങ്ങി നിൽക്കുന്ന ദീപനാളമാണു പൊന്നറ ശ്രീധറെന്നു മന്ത്രി രമേശ് ചെന്നിത്തല. സ്വാതന്ത്ര്യ സമരം പൗരാവകാശ സംരക്ഷണത്തിനും അവസര സമത്വത്തിനും വേണ്ടിയുള്ള തലമുറകളുടെ പോരാട്ടമായിരുന്നു. ത്യാഗനിർഭരമായ ജീവിതം നയിച്ച പൊന്നറ ശ്രീധർ ഒരു കാലഘട്ടത്തിന്റെ വികാര വിചാരങ്ങൾക്കു വിജയകരമായ സാക്ഷാത്കാരം നൽകിയ ജനനായകനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തു പൊന്നറ ശ്രീധർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു രമേശ് ചെന്നിത്തല. പൊന്നറ ശ്രീധർ അനുസ്മരണ വേദി ചെയർമാൻ ഡോ. കെ. മോഹൻ കുമാർ എം. ആർ. ബൈജു എംഎൽഎ , മണക്കാട് സുരേഷ്, മലയിൻകീഴ് വേണുഗോപാൽ, മുട്ടട രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Sreedhar: