x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ല്ല രാ​മ​ഞ്ചി​റ ബൈ​പാ​സ് ജം​ഗ​്ഷ​നി​ൽ റോ​ഡി​ൽ വ​ൻ​ കു​ഴി​ക​ൾ

വെബ് ഡെസ്ക്
Published: August 18, 2026 12:15 AM IST | Updated: August 18, 2026 12:15 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ല്ല: ബൈ​പ​സ് അ​വ​സാ​നി​ക്കു​ന്ന ബൈ​പാ​സ് ജം​ഗ​ഷ​ൻ റോ​ഡ് ത​ക​ർ​ച്ച തു​ട​ർ​ക്ക​ഥ​യാ​യി​ട്ടും ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ അ​നാ​സ്ഥ തു​ട​രു​ന്നു.
ക​ഴി​ഞ്ഞ കു​റെ​നാ​ളാ​യി ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ട്ട് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി ത​ല​യൂ​രു​ന്ന അ​ധി​കൃ​ത​ർ യ​ഥാ​ർ​ത്ഥ പ്ര​ശ്ന​ത്തി​ന് ഇ​നി​യും പ​രി​ഹാ​രം കാ​ണു​ന്നി​ല്ല.

ഇ​തു​മൂ​ലം ഗ​താ​ഗ​ത​ക്കു​രു​ക്കി​നും റോ​ഡ​പ​ക​ട​ങ്ങ​ൾ​ക്കും ഇ​ട​യാ​കു​ന്നു. നേ​ര​ത്തേ ത​ക​ർ​ന്ന എം.​സി റോ​ഡ് ഭാ​ഗം മ​ഴ​ക​ന​ത്ത​തോ​ടെ വ​ലി​യ​കു​ഴി രൂ​പ​പ്പെ​ട്ട് മ​ഴ​വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.

വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​നു​ള്ള മാ​ർ​ഗ​മി​ല്ലാ​തെ റോ​ഡ് നി​ർ​മി​ച്ച​തി​നാ​ൽ സ്ഥി​ര​മാ​യി വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന് ടാ​റും മെ​റ്റ​ലും ഇ​ള​കി വ​ൻ​ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. കു​ഴി​യി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ അ​പ​ക​ടം ഇ​വി​ടെ നി​ത്യ​സം​ഭ​വ​മാ​ണ്.

ഓ​ണം അ​ടു​ത്ത​തോ​ടെ വാ​ഹ​ന​ത്തി​ര​ക്കു വ​ർ​ധി​ച്ച​തി​നാ​ൽ ഗ​താ​ഗ​ത ത​ട​സം പ​തി​വാ​ണ്. സി​ഗ്ന​ൽ മാ​റി​വ​ന്നാ​ലും വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര​മൂ​ലം ഇ​വി​ടം ക​ട​ന്നു​പോ​വാ​നാ​വു​ന്നി​ല്ല. ന​ല്ല നി​ല​വാ​ര​ത്തി​ൽ റോ​ഡ് പു​ന​ർ​നി​ർ​മാ​ണം ന​ട​ത്തി​യെ​ങ്കി​ൽ മാ​ത്ര​മേ വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന കു​ഴി​യും ചെ​ളി​വെ​ള്ളം കെ​ട്ടി​ക്കി​ട​ന്നു​ള്ള റോ​ഡ് ത​ക​ർ​ച്ച​യും അ​വ​സാ​നി​പ്പി​ക്കാ​നാ​കൂ.

Tags : Local News Nattuvishesham Potholes Bypass junction

Recent News

Corehub Up