x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴി​ത്തീ​റ്റ​ വി​ല​ കുതിക്കുന്നു; മു​ട്ട​ക്കോ​ഴി കൃ​ഷി പ്ര​തി​സ​ന്ധി​യി​ൽ


Published: July 12, 2026 11:44 PM IST | Updated: July 12, 2026 11:44 PM IST

പ്രതീകാത്മക ചിത്രം

ഏ​​റ്റു​​മാ​​നൂ​​ർ: കോ​​ഴി​​ത്തീ​​റ്റ​​യു​​ടെ വി​​ല​​ക്ക​​യ​​റ്റ​​ത്തി​​ൽ സം​​സ്ഥാ​​ന​​ത്തെ മു​​ട്ട​​ക്കോ​​ഴി കൃ​​ഷി പ്ര​​തി​​സ​​ന്ധി​​യി​​ൽ. കോ​​ഴി​​ത്തീ​​റ്റ​​യു​​ടെ വി​​ല റി​​ക്കാ​​ർ​​ഡ് വേ​​ഗ​​ത്തി​​ൽ കു​​തി​​ക്കു​​ക​​യാ​​ണ്. വി​​ല​​വ​​ർ​​ധ​​ന നി​​യ​​ന്ത്രി​​ക്കാ​​നാ​​കു​​ന്നി​​ല്ലെ​​ങ്കി​​ൽ സം​​സ്ഥാ​​ന​​ത്ത് മു​​ട്ട​​ക്കോ​​ഴി കൃ​​ഷി​​ക്ക് പൂ​​ട്ടു​​വീ​​ഴു​​മെ​​ന്ന് ക​​ർ​​ഷ​​ക​​ർ പ​​റ​​യു​​ന്നു.

കോ​​ഴി​​ത്തീ​​റ്റ​​യു​​ടെ അ​​നി​​യ​​ന്ത്രി​​ത​​മാ​​യ വി​​ല​​ക്ക​​യ​​റ്റ​​ത്തി​​ൽ ചെ​​റു​​കി​​ട ക​​ർ​​ഷ​​ക​​രാ​​ണ് ഏ​​റെ ബു​​ദ്ധി​​മു​​ട്ടു​​ന്ന​​ത്. ക​​ഴി​​ഞ്ഞ ജ​​നു​​വ​​രി​​യി​​ലേ​​തി​​നെ​​ക്കാ​​ൾ 40 ശ​​ത​​മാ​​നം വ​​രെ തീ​​റ്റ​​യ്ക്ക് വി​​ല വ​​ർ​​ധി​​ച്ചി​​ട്ടു​​ണ്ട്. ക​​ഴി​​ഞ്ഞ ജ​​നു​​വ​​രി​​യി​​ലേ​​ക്കാ​​ൾ 50 കി​​ലോ ചാ​​ക്കി​​ന് ഗ്രോ​​വ​​റി​​നും ലെ​​യ​​ർ മാ​​ർ​​ഷി​​നും 400 രൂ​​പ​​യും പെ​​ല്ല​​റ്റി​​ന് 500 രൂ​​പ വ​​രെ​​യും വി​​ല വ​​ർ​​ധി​​ച്ചു. 300 കോ​​ഴി​​യെ വ​​ള​​ർ​​ത്തു​​ന്ന ഒ​​രു ചെ​​റു​​കി​​ട ക​​ർ​​ഷ​​ക​​ന് കോ​​ഴി​​ത്തീ​​റ്റ​​യി​​ൽ മാ​​ത്രം 12,000 രൂ​​പ​​യു​​ടെ അ​​ധി​​ക ബാ​​ധ്യ​​ത​​യാ​​ണ് ഒ​​രു മാ​​സം ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്.

കോ​​ഴി​​ക്കു​​ഞ്ഞു​​ങ്ങ​​ളു​​ടെ വി​​ല​​യി​​ലും ഗ​​ണ്യ​​മാ​​യ വ​​ർ​​ധ​​ന​​വു​​ണ്ടാ​​യി. 180 - 190 രൂ​​പ ആ​​യി​​രു​​ന്ന മു​​ട്ട​​ക്കോ​​ഴി കു​​ഞ്ഞു​​ങ്ങ​​ളു​​ടെ വി​​ല ഇ​​പ്പോ​​ൾ 240 - 250 രൂ​​പ​​യാ​​യി ഉ​​യ​​ർ​​ന്നു. 300 കോ​​ഴി ക്കു​​ഞ്ഞു​​ങ്ങ​​ളെ 54,000 - 57,000 രൂ​​പ​​യ്ക്ക് ല​​ഭി​​ച്ചി​​രു​​ന്നി​​ട​​ത്ത് ഇ​​പ്പോ​​ൾ 72,000 - 75,000 രൂ​​പ​​യാ​​കും. തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ കൂ​​ലി​​യി​​ലും വ​​ലി​​യ വ​​ർ​​ധ​​ന​​യു​​ണ്ടാ​​യി. മു​​മ്പ് 15,000 രൂ​​പ​​യാ​​യി​​രു​​ന്ന പ്ര​​തി​​മാ​​സ വേ​​ത​​നം 22,500 വ​​രെ​​യാ​​യി വ​​ർ​​ധി​​ച്ചു.

എ​​ന്നാ​​ൽ മു​​ട്ട​​യി​​ട​​ൽ ക​​ഴി​​ഞ്ഞ കോ​​ഴി​​യു​​ടെ വി​​ല വ​​ർ​​ധി​​ച്ചി​​ട്ടു​​മി​​ല്ല. കി​​ലോ ഗ്രാ​​മി​​ന് 110 - 120 രൂ​​പ​​യാ​​യി വി​​ല നി​​ല​​നി​​ൽ​​ക്കു​​ക​​യാ​​ണ്. അ​​തേ​​സ​​മ​​യം ഇ​​റ​​ച്ചി​​ക്കോ​​ഴി​​ക്ക് 180 - 190 രൂ​​പ​​യാ​​ണ് ഇ​​പ്പോ​​ൾ വി​​ല.

വി​​ല​​ക്ക​​യ​​റ്റ​​ത്തി​​ൽ ത​​ക​​ർ​​ന്നു നി​​ൽ​​ക്കു​​മ്പോ​​ൾ ത​​മി​​ഴ്നാ​​ട്ടി​​ൽ​​നി​​ന്നു വ​​രു​​ന്ന ഗു​​ണ​​നി​​ല​​വാ​​രം കു​​റ​​ഞ്ഞ മു​​ട്ട സം​​സ്ഥാ​​ന​​ത്തെ മു​​ട്ട​​ക്കോ​​ഴി ക​​ർ​​ഷ​​ക​​ർ​​ക്കു ന​​ൽ​​കു​​ന്ന പ്ര​​ഹ​​രം വ​​ലു​​താ​​ണ്. കാ​​ഴ്ച​​യി​​ൽ നാ​​ട​​ൻ മു​​ട്ട​​യെ​​ന്ന് തോ​​ന്നി​​ക്കു​​ന്ന ഗു​​ണ​​നി​​ല​​വാ​​രം കു​​റ​​ഞ്ഞ മു​​ട്ട 8.00 - 8.50 രൂ​​പ​​യ്ക്ക് ഇ​​പ്പോ​​ൾ മാ​​ർ​​ക്ക​​റ്റി​​ൽ ല​​ഭി​​ക്കും. വെ​​ള്ള മു​​ട്ട​​യ്ക്ക് 7.50 - 8.00 രൂ​​പ​​യാ​​ണ് വി​​ല.
ഒ​​രു പ​​രി​​ധി​​ക്ക​​പ്പു​​റം മു​​ട്ട വി​​ല വ​​ർ​​ധി​​പ്പി​​ക്കാ​​നും ത​​ര​​മി​​ല്ല. നാ​​ട്ടി​​ൻ പു​​റ​​ങ്ങ​​ളി​​ൽ 9-10 വ​​രെ​​യും ടൗ​​ണി​​ൽ 12 വ​​രെ​​യു​​മാ​​ണ് ഇ​​പ്പോ​​ൾ നാ​​ട​​ൻ കോ​​ഴി​​മു​​ട്ട​​യു​​ടെ വി​​ല. ഇ​​നി​​യും വി​​ല വ​​ർ​​ധി​​പ്പി​​ക്കേ​​ണ്ട സാ​​ഹ​​ച​​ര്യ​​മു​​ണ്ടാ​​യാ​​ൽ കൃ​​ഷി അ​​വ​​സാ​​നി​​പ്പി​​ക്കു​​ക​​യേ മാ​​ർ​​ഗ​​മു​​ള്ളു എ​​ന്ന് ക​​ർ​​ഷ​​ക​​ർ പ​​റ​​യു​​ന്നു.

Tags : Poultry feed Nattuvishesham District News

Recent News

Corehub Up