ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ പ്രതിഭാ സംഗമം അഡ്വ ജി. സ്റ്റീഫൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
നെടുമങ്ങാട് : ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ പ്രതിഭാസംഗമം അഡ്വ ജി. സ്റ്റീഫൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി , പ്ലസ് ടു, എൻഎംഎംഎസ്, സിഎം കിഡ്സ് തുടങ്ങിയ പരീക്ഷകളിലും ശാസ്ത്രമേള, കായികമേള എന്നിവയിലും ഉന്നത നിലവാരം പുലർത്തിയ പ്രതിഭകളെ ആദരിച്ചു.
പിടിഎ പ്രസിഡന്റ് സുധീർ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഗായകനും സിനി ആർടിസ്റ്റുമായ സുരേഷ് കല്യാണി മുഖ്യാതിഥിയായിരുന്നു. ഉഴമലയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം.എ. കാസിം, മാനേജർ എം. നകുലൻ തുടങ്ങിയവർ പുരസ്കാര വിതരണം നിർവഹിച്ചു. പ്രിൻസിപ്പൽ കെ.എൽ. ശ്രീലത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ആർ. കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.
Tags : Nattuvishesham DistrictNews DeepikaNews Prathibha Sangamam